Quantcast

മൃണാളിനി സാരാഭായിയുടെ നൂറാം പിറന്നാളാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

MediaOne Logo

Jaisy

  • Published:

    5 Jun 2018 1:17 AM GMT

മൃണാളിനി സാരാഭായിയുടെ നൂറാം പിറന്നാളാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍
X

മൃണാളിനി സാരാഭായിയുടെ നൂറാം പിറന്നാളാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളുടെ കീര്‍ത്തി ലോകത്തിന് മുന്നിലെത്തിച്ച പ്രതിഭയാണ് മൃണാളിനി സാരാഭായി

പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മൃണാളിനി സാരാഭായിയുടെ നൂറാം പിറന്നാളാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. കുടയുമായി നില്‍ക്കുന്ന മൃണാളിനിയുടെ ചിത്രത്തോടെയാണ് ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളുടെ കീര്‍ത്തി ലോകത്തിന് മുന്നിലെത്തിച്ച പ്രതിഭയാണ് മൃണാളിനി സാരാഭായി. പാലക്കാടുകാരിയായ ഈ അനുഗൃഹീത നര്‍ത്തകി ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളാണ്. ഇന്ത്യൻ ശൂന്യാകാശഗവേഷണരംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന വിക്രം സാരാഭായ് ആയിരുന്നു മൃണാളിനിയുടെ ജീവിതപങ്കാളി. ഇവരുടെ മകളായ മല്ലികാ സാരാഭായ് പ്രശസ്തയായ നർത്തകിയും നടിയുമാണ്. പ്രമുഖ സ്വതന്ത്രസമര നായികയും ഐ.എൻ. എ.യുടെ പ്രവർത്തകയുമയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി സഹോദരിയാണ്.

2016 ജനുവരി 21 ന് 97 ാം വയസ്സിൽ അഹമ്മദാബാദിലെ ചിദംബരത്തായിരുന്നു അന്ത്യം. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള മൃണാളിനി ഏകദേശം 18,000 കുട്ടികള്‍ക്ക് ഭരതനാട്യം, കഥകളി എന്നിവയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

TAGS :
Next Story