Quantcast

പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു

MediaOne Logo

Subin

  • Published:

    17 Jun 2018 6:54 AM GMT

പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു
X

പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു

ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ മടിയിലാണ് പവര്‍ ബാങ്ക് അടങ്ങിയ ബാഗ് ഉണ്ടായിരുന്നത്.

ബസ് യാത്രക്കാരനായ യുവാവിന്റെ ബാഗിലുണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു. ചൈനയിലെ ഗുവാങ്‌ടോങ് പ്രവിശ്യയിലെ ഗുവാങ്‌സോഹു നഗരത്തില്‍ വെച്ചായിരുന്നു സംഭവം. ബസിലെ നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.

ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ മടിയിലാണ് പവര്‍ ബാങ്ക് അടങ്ങിയ ബാഗ് ഉണ്ടായിരുന്നത്. യുവാവ് തൊട്ടടുത്തിരിക്കുന്ന യാത്രികനുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെ തുടര്‍ന്ന് വലിയ തോതില്‍ തീഗോളം ഉയര്‍ന്നു. യുവാവിനെ പൂര്‍ണ്ണമായും മറച്ചുകൊണ്ട് ബസിന്റെ മേല്‍ക്കൂര വരെ തീഗോളം വന്നു.

പൊട്ടിത്തെറിക്കുന്നതിന് തൊട്ട് മുമ്പ് യുവാവ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും കാണാം. പൊട്ടിത്തെറിക്ക് പിന്നാലെ ബസിലാകെ പുക പടരുന്നുണ്ട്. എന്താണ് നടന്നതെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് ബാഗ് എടുത്ത് ബസില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. സിസിടിവി ഫൂട്ടേജ് പ്രകാരം മെയ് 30നാണ് സംഭവം നടന്നിരിക്കുന്നത്. പവര്‍ ബാങ്ക് പോലുള്ള ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ.

Next Story