അഡ്മിന് കൂടുതല്‍ അധികാരം നല്‍കി പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഇപ്പോള്‍ വാട്സ്ആപ്പിന്‍റെ പുതിയ ഫീച്ചര്‍ ശ്രദ്ധേയമാവുന്നത് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടാണ്
പുതിയ ഫീച്ചറുകള്‍ അടിക്കടി കൊണ്ടുവരാറുണ്ട് ജനപ്രിയ മെസേജിങ് ചാറ്റ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. മാറ്റങ്ങളെല്ലാം പുതിയ കാലത്തിനനുസരിച്ചാണ്. ഇപ്പോള്‍ വാട്സ്ആപ്പിന്‍റെ പുതിയ ഫീച്ചര്‍ ശ്രദ്ധേയമാവുന്നത് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിന്നും നിയന്ത്രിക്കുന്നതാണ് ‘സെന്‍ഡ് മെസേജ്’ ഫീച്ചര്‍.
ഇതു പ്രകാരം അഡ്മിന് മാത്രമായിരിക്കും ആ ഗ്രൂപ്പിലേക്ക് സന്ദേശങ്ങള്‍ അയക്കാനാവുക. ഇതിനായി സെറ്റിങ്സില്‍ മാറ്റം വരുത്താനാവും. അഡ്മിന് അല്ലാത്തവര്‍ക്ക് ഇൌ ഗ്രൂപ്പ് സെറ്റിങ്സ് മെനു ലഭിക്കില്ല. ആന്‍ഡ്രോയിഡ്- ഐ.ഒ.എസ്-വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ ഗ്രൂപ്പ് സെറ്റിങ്സ് പതിപ്പ് ലഭ്യമാവും. പുതിയ സെറ്റിങ്സ് പ്രകാരം സെന്‍ഡ് മെസേജ് എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും.
അത് തെരഞ്ഞെടുക്കുമ്പോള്‍ ഒണ്‍ലി അഡ്മിന്‍സ്(അഡ്മിന് മാത്രം), ആള്‍ പാര്‍ട്ടിസിപ്പന്‍സ്(എല്ലാ അംഗങ്ങള്‍ക്കും) എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ കാണാം. അതില്‍ ഒണ്‍ലി അഡ്മിന്‍ എന്നത് സെലക്ട് ചെയ്താല്‍ പിന്നെ അഡ്മിന് മാത്രമെ സന്ദേശങ്ങള്‍ അയക്കാന്‍ കഴിയൂ. സെറ്റിങ്സ് മാറ്റുന്ന കാര്യം വാട്സ്ആപ്പ് എല്ലാ അംഗങ്ങളെയും നോട്ടിഫിക്കേഷനിലൂടെ അറിയിക്കും. ഇത് എപ്പോള്‍ വേണമെങ്കിലും അഡ്മിന്‍മാര്‍ക്ക്മാറ്റാവുന്നതാണ്.
അതേസമയം ഇതെ പതിപ്പില്‍ പുതിയൊരു മാറ്റവും കൂടി അവതരിപ്പിക്കുന്നുണ്ട്. പുതിയ ഫീച്ചര്‍ പ്രകാരം അഡ്മിന് മാത്രമെ മെസേജ് അയക്കാന്‍ കഴിയൂ. എന്നാല്‍ ചില അംഗങ്ങളെക്കൂടി അഡ്മിന് തെരഞ്ഞടുത്ത് അവര്‍ക്കും കൂടി മെസേജ് അയക്കാന്‍ കഴിയുന്ന പതിപ്പാണത്. താമസിയാതെ ഇൌ ഫീച്ചറുംകൂടി ഉണ്ടാവുമെന്നാണ് അറിയുന്നത്.
Adjust Story Font
16