Quantcast

വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യുന്നത് അഭിപ്രായസ്വാതന്ത്രത്തിന്‍ മേലുള്ള കടന്നുകയറ്റം; പകരം അവ തരംതാഴ്ത്തുമെന്ന് ഫെയ്‍സ്‍ബുക്ക്

സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് റഷ്യ യുഎസ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഫെയ്‍സ്‍ബുക്ക് വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ച നിരീക്ഷണം ആരംഭിച്ചത്.

MediaOne Logo

Web Desk

  • Published:

    16 July 2018 4:00 AM GMT

വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യുന്നത് അഭിപ്രായസ്വാതന്ത്രത്തിന്‍ മേലുള്ള കടന്നുകയറ്റം; പകരം അവ തരംതാഴ്ത്തുമെന്ന് ഫെയ്‍സ്‍ബുക്ക്
X

വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യില്ലെന്ന് ഫേസ്‍ബുക്ക്. പകരം അവ തരം താഴ്ത്തുമെന്നാണ് പുതിയ പ്രഖ്യാപനം.

യുകെയിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ ഇപ്പോള്‍ പരസ്യ പ്രചാരണം നടക്കുകയാണ്. വ്യാജ വാര്‍ത്തകള്‍ നമ്മുടെ സുഹൃത്തല്ല എന്ന പ്രഖ്യാപനമാണിത്...എന്നാല്‍ ഇതിന്റെ പ്രസാധകര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായൊരു അഭിപ്രായം കൂടി പങ്കുവെക്കാനുണ്ട്. അത് എന്താണന്നല്ലേ... ഈ വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യുന്നത് അഭിപ്രായസ്വാതന്ത്രത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്. അതിനാല്‍ അത്തരം വ്യാജപോസ്റ്റുകള്‍ തരംതാഴ്ത്തണമെന്നാണ് ഇവരുടെ അഭിപ്രായം. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് റഷ്യ യുഎസ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഫെയ്‍സ്‍ബുക്ക് വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ച നിരീക്ഷണം ആരംഭിച്ചത്.

ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തിയിരുന്നു. ഫെയ്‍സ്‍ബുക്കിലെ അക്കൌണ്ടുള്ള ഓരോ വ്യക്തിക്കും അവരുടേതായ അഭിപ്രായമുണ്ടെന്ന് ജോണ്‍ ഹേഗ്‌മാന്‍ പറഞ്ഞു. വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്ത് പുതിയ നിയമങ്ങള്‍ ഉണ്ടാക്കില്ലെന്നും അവയുടെ നിലവാരം കുറക്കുന്നതിന് തെറ്റായ വാര്‍ത്തയെന്ന് മാര്‍ക്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :
Next Story