Quantcast

എല്‍ജി ജി7+തിന്‍ക്യു ഇന്ത്യയിലെത്തി 

എല്‍.ജി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എല്‍.ജി ജി6ന്റെ പിന്‍ഗാമിയായാണ് ജി7+തിന്‍ക്യു എത്തുന്നത് 

MediaOne Logo

Rishad

  • Published:

    6 Aug 2018 10:32 AM GMT

എല്‍ജി ജി7+തിന്‍ക്യു ഇന്ത്യയിലെത്തി 
X

എല്‍.ജിയുടെ പുതിയ പ്രീമിയം ബഡ്ജറ്റ് ഫ്‌ളാഗ്ഷിപ്പ് ഫോണായ എല്‍.ജി ജി7+തിന്‍ക്യു ഇന്ത്യയിലെത്തി. എല്‍.ജി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എല്‍.ജി ജി6ന്റെ പിന്‍ഗാമിയായാണ് ജി7+തിന്‍ക്യു എത്തുന്നത്. വില അല്‍പം കൂടുതലാണെന്ന് മാത്രം. 39,990 രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലെ വില. വണ്‍പ്ലസ് 6, അസ്യൂസ് സെന്‍ഫോര്‍ 5z എന്നിവയുമായാണ് എല്‍.ജി.യുടെ ജി7 പ്ലസ് തിന്‍ക്യു ഏറ്റുമുട്ടേണ്ടിവരിക. വണ്‍ പ്ലസിന് 6ന് ഫ്ളിപ്പ്കാര്‍ട്ട് വില 34,999ഉം അസ്യൂസ് സെന്‍ഫോര്‍ 5zന് 32,999ഉം ആണ്.

എല്‍.ജിയുടെ യു.എക്‌സ് 7.0 അടിസ്ഥാനമായുള്ള ആന്‍ഡ്രോയിഡ് 8.0 ഒറിയോ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 6.1 ഇഞ്ച് ക്യു.എച്ച്.ഡി ഫുള്‍ ഡിവിഷന്‍ ഡിസ്‌പ്ലെ, 19.5:9 ആണ് ആസ്‌പെക്ട് റേഷ്യോ. നോച്ച് ഡിസ്‌പ്ലെ, ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗന്‍ 845 പ്രൊസസര്‍, 128 ജിബി യു.എഫ്.എസ് 2.1 ഇന്‍ബ്യുല്‍റ്റ് സ്‌റ്റോറേജ്, 2ടിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം. ക്യാമറ ഡിപാര്‍ട്‌മെന്റിലേക്ക് നോക്കുകയാണെങ്കില്‍ ഇരട്ടക്യാമറ സെറ്റ് അപ്പ് ആണ്.

16 എം.പി പ്രൈമറി സൂപ്പര്‍ വൈഡ് ആംഗിള്‍ പിന്‍ക്യാമറയാണ്. ഇതിന്റെ അപ്പാച്ചര്‍ എഫ്/1.9 ആണ്. 16 എം.പിയുടെ തന്നെ സെക്കന്ററി സെന്‍സറും അപ്പാച്ചര്‍ എഫ്/1.6 ആണ്. മുന്‍ ക്യാമറ 8 എംപിയാണ് ഇതിന്റെ അപ്പാച്ചര്‍ എഫ്/1.9 ആണ്. 80 ഡിഗ്രിയാണ് ഈ ക്യാമറയുടെ ലെന്‍സ്. 3000എം.എ.എ.ച്ചാണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. മികവുറ്റ ഓഡിയോ എക്‌സ്പീരിയന്‍സിനായി ബൂംബക്‌സ് സ്പീക്കര്‍ ടെക്‌നോളജിയാണ് ഉള്ളത്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഗൂഗിള്‍ അസിസ്റ്റന്‍ഡിനായി ലെഫ്റ്റ് സൈഡില്‍ ഒരു പ്രത്യേക ബട്ടനും ഉപയോഗിച്ചിട്ടുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാണ് വില്‍പ്പന.

TAGS :
Next Story