Quantcast

ഇന്‍ഫോവാര്‍ സ്ഥാപകനെതിരെ ഫേസ്ബുക്കും ആപ്പിളും രംഗത്ത്

വിദ്വേഷപ്രസംഗവും ആശയവിനിമയവും നടത്തുന്ന അലക്സിന്റെ ഇടപെടലുകള്‍ക്ക് തങ്ങളെ ഉപയോഗിക്കേണ്ടെന്നാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പറയുന്നത്

MediaOne Logo

Web Desk

  • Published:

    7 Aug 2018 2:34 AM GMT

ഇന്‍ഫോവാര്‍ സ്ഥാപകനെതിരെ ഫേസ്ബുക്കും ആപ്പിളും രംഗത്ത്
X

ഇന്‍ഫോവാര്‍ സ്ഥാപകനായ അല്‍ക്സ് ജോണ്‍സിനെതിരെ ഫേസ്ബുക്കും ആപ്പിളും രംഗത്ത്. വിദ്വേഷപ്രസംഗവും ആശയവിനിമയവും നടത്തുന്ന അലക്സിന്റെ ഇടപെടലുകള്‍ക്ക് തങ്ങളെ ഉപയോഗിക്കേണ്ടെന്നാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പറയുന്നത്.

ഗൂഢാലോചന സിദ്ധാന്തത്തിന്റെ പേരില്‍ അമേരിക്കയില്‍ പേരുകേട്ട വ്യക്തിയാണ് അലക്സ് സ്റ്റോണ്‍സ്. ഓണ്‍ലൈന്‍ വഴി, പ്രസംഗങ്ങള്‍ വഴി വിദ്വേശം വളര്‍ത്തുന്ന പല കാര്യങ്ങളും ഇയാള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. റേഡിയോ അവതാരകന്‍ കൂടിയായ ഇയാള്‍ ഒട്ടേറെ അനുയായികളെ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇയാളുടെ ഇടപെടല്‍ വര്‍ധിച്ചതോടെ സാമൂഹ്യമാധ്യമങ്ങളും ലോകത്തെ പല ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനികളും ജോണ്‍സിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കീഴിലുള്ള ഇന്‍ഫോവാര്‍സിന്റെ പേജ് ഫേസ്ബുക്ക് പൂര്‍ണമായും നീക്കം ചെയ്തു. കൂടാതെ ഇദ്ദേഹത്തിന്റെ ചാനല്‍ യൂട്യൂബും നീക്കം ചെയ്തു. ആപ്പിള്‍ നൂറുകണക്കിന് പോഡ്കാസ്റ്റുകളും ഒഴിവാക്കിയയായി അറിയിച്ചു. അമേരിക്കയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് പിന്നില്‍ അമേരിക്കന്‍ സര്‍ക്കാരാണെന്ന് ജോണ്‍സ് പറഞ്ഞിരുന്നു. സാന്‍ഡി ഹൂക്ക് കൊലപാതകളില്‍ ഇരകളെയും കുടുംബങ്ങളെയും മോശമായി ചിത്രീകരിച്ചതും അദ്ദേഹത്തിനെതിരെ വിമര്‍ശനം ശക്തമാകാന്‍ കാരണമായി. മുസ്‍ലിംകള്‍ക്കെതിരെ വലിയ തോതിലാണ് അദ്ദേഹം ആശയപ്രചാരണം നടത്തിയത്. കുട്ടികളായിരുന്നു പലപ്പോഴും ജോണ്‍സിന്റെ ഇരകള്‍.

തന്റെ പരിപാടികള്‍ക്കിടെ മറ്റുള്ളവരെ പരിഹസിക്കുന്നതും കോപാലുകുലനാകുന്നതും പതിവാണ്. ഒരു തരത്തിലും ജോണ്‍സിന്റെ പ്രവണതകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നാണ് ഫേസ്ബുക്ക്,യൂട്യൂബ്,ആപ്പിള്‍ തുടങ്ങിയവര്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഏതെല്ലാം തരത്തില്‍ തന്നെ പ്രതിരോധിക്കാന് ശ്രമിച്ചാലും ലോകത്ത് എല്ലാവരും ശ്രദ്ധിക്കുന്ന ഒരു താരമായി മാറാനും തന്റെ ആശയങ്ങള്‍ക്ക് പ്രചാരം ലഭിക്കാനും സാധിച്ചതായി അലക്സ് ജോണ്‍സ് പറയുന്നു.

TAGS :
Next Story