Quantcast

ജിയോയുടെ അതിവേഗ ബ്രോഡ്ബാൻഡായ ജിയോ ജിഗാഫൈബർ വരുന്നു

എങ്ങനെ റജിസ്റ്റർ ചെയ്യാം ?

MediaOne Logo

Web Desk

  • Published:

    15 Aug 2018 8:07 AM GMT

ജിയോയുടെ അതിവേഗ ബ്രോഡ്ബാൻഡായ ജിയോ ജിഗാഫൈബർ  വരുന്നു
X

റിലയൻസിന്റെ ജിയോ അതിവേഗ ബ്രോഡ്ബാന്ഡ് ലഭൃമാകാ‍‍ന്‍ താൽപര്യമുള്ളവര്‍ക്ക് മൈജിയോ ആപ്പ് വഴിയും ജിയോ ഡോട്ട്‌കോം വഴിയും രജിസ്റ്റര്‍ ചെയ്യാം. ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്ന 1,100 നഗരങ്ങളിലാകും ഒരു ജിബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാന്ഡ് സേവനം ആദ്യഘട്ടത്തില്‍ ലഭ്യമാക്കുക.കഴിഞ്ഞ മാസമായിരുന്നു ജിയോ ജിഗാ ബൈറ്റ് പ്രഖ്യാപിച്ചിരുന്നത്‌. വൈ ഫൈ കവറേജ്, ഐപിടിവി, ഡിടുഎച്ച് തുടങ്ങിയ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും. റൂട്ടറിനൊപ്പം ജിയോ ജിഗാടിവി സെറ്റ് ടോപ്പ് ബോക്‌സും കണക്ഷനൊപ്പം ലഭ്യമാക്കും . 600 ചാനലുകളും ജിയോയുടെ ശേഖരത്തിലുള്ള സിനിമകളും പാട്ടുകളും ഇതിലൂടെ ലഭിക്കും

എങ്ങനെ റജിസ്റ്റർ ചെയ്യാം ?

  • മൈജിയോ ആപ്പ് അല്ലെങ്കില്‍ ജിയോ ഡോട്ട് കോമിൽ പോയി ജിഗാ ഫൈബർ പേജ് തുറക്കുക
  • ആപ്പ് വഴിയാണെകിൽ ഇൻവൈറ്റ് ജിയോ ജിഗാ ഫൈബര്‍ നൗ-ടാബ് ക്ലിക്ക് ചെയ്യുക
  • ശേഷം നിങ്ങളുടെ വിവരങ്ങളുള്ള പേജിലെത്തും. ഇവിടെ വ്യക്തിഗത വിവരങ്ങളും വിലാസവും മാറ്റാന്‍ കഴിയും.
  • അടുത്തതായി തുറന്നുവരുന്ന പേജില്‍ നിങ്ങളുടെ മുഴുവന്‍ പേരും ഫോണ്‍ നമ്പറും നല്കണം.
  • വെബ്‌സൈറ്റ് വഴിയാണ് നിങ്ങൾ രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ലൊക്കേഷൻ കൊടുത്ത് പേരും ഫോൺ നമ്പറും നൽകണം.
  • ശേഷം മൊബൈലില്‍ ലഭിക്കുന്ന ഒടിപി ചേർക്കുക
  • തുടര്‍ന്ന് സബ്മിറ്റ് ചെയ്താല്‍ അതുവരെ നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ തെളിയും, ശരിയാണെന്ന് സ്ഥിരീകരിച്ചശേഷം രജിസ്‌ട്രേഷന്‍ പൂർത്തിയാക്കാം.

ജിയോ ജിഗാ റൂട്ടർ അപ്പ്രൂവ് ചെയ്യുന്ന നിമിഷം കമ്പനി നിങ്ങളുടെ ഓഫീസിലോ വീട്ടിലോ ജിയോ ജിഗാ റൂട്ടർ ഇൻസ്റ്റാൾ ചെയ്യുന്നു.ശേഷം 4കെ വിഡിയോകളും വി ആർ ഗേമുകളും നിഷ്പ്രയാസം കാണാനും കളിക്കാനും അനുഭവിക്കാനും സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ജിയോ റിമോട്ടിലൂടെ നമ്മുടെ ശബ്ദ സന്ദേശങ്ങൾ തിരിച്ചറിഞ്ഞു ചാനലുകൾ പെട്ടെന്ന് തന്നെ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

TAGS :
Next Story