കുറഞ്ഞ വിലക്കൊരു നോച്ച് ഡിസ്‌പ്ലെ; റിയല്‍മിയുടെ പുതിയ മോഡല്‍
ഓപ്പോയുടെ സബ് ബ്രാന്‍ഡായ റിയല്‍മിയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിച്ചു. റിയല്‍മി 2 എന്നാണ് മോഡലിന്റെ പേര്. കുറഞ്ഞ വിലക്ക് നോച്ച് ഡിസ്പ്ലെയാണ് റിയല്‍മി മുന്നോട്ടുവെക്കുന്ന പ്രധാന പ്രത്യേകത. ഫേസ് അണ്‍ലോക്ക്, 4,230എം.എ.എച്ച് ബാറ്ററി, ഡ്യുവല്‍ ഫോര്‍ജി വോള്‍ട്ടെ സപ്പോര്‍ട്ട്, 4ജിബി റാം എന്നിവ റിയല്‍മി 2 നല്‍കുന്നു. 3ജിബി റാം(32ജിബി സ്റ്റോറേജ്) കപ്പാസിറ്റിയുള്ള മോഡലിന് 8,990ഉം 4ജിബി റാം(64ജിബി സ്റ്റോറേജ്) കപ്പാസിറ്റിയുള്ള മോഡലിന് 10,990 ആണ് വില.
സെപ്തംബര്‍ നാല് മുതല്‍ ഫ്ളിപ്പ്കാര്‍ട്ടിലൂടെയാണ് വില്‍പന. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് റെഡ് എന്നി നിറങ്ങളിലാണ് ആദ്യമെത്തുക. എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിക്കുന്നു.റിലയന്‍സ് ജിയോയുമായി സഹകരിച്ച് ഡാറ്റ ഓഫറും കമ്പനി നല്‍കുന്നു. 6.2 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, 19:9 ആസ്‌പെക്ട് റേഷ്യോ, സ്‌ക്രീന്‍ ടു സ്‌ക്രീന്‍ റേഷ്യോ 88.8 പെര്‍സെന്റും ഒക്ട കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 എസ്ഒസി, ആന്‍ഡ്രോയിഡ് 8.1 ഒറിയോ അടങ്ങിയ കളര്‍ ഒഎസ് 5.1 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.
കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ റിയല്‍മി 1 കുറഞ്ഞ സമയം കൊണ്ട് അഞ്ച് ലക്ഷത്തോളം മോഡലുകളാണ് വിറ്റുപോയത്. റിയല്‍മി1ന്റെ ഫീച്ചറുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. റിയല്‍മി 2വും കുറഞ്ഞ വിലയില്‍ പ്രത്യേക ഫീച്ചറുകളുമായാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്.
Adjust Story Font
16