ആപ്പിളിന്റെ പുതിയ ഐഫോണ്‍ ഈ മാസം
ആപ്പിള്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചാല്‍ കണ്ണും കാതും അങ്ങോട്ടാവും. സെപ്തംബര്‍ മാസം എന്നത് ആപ്പിളിനെ സംബന്ധിച്ച് തങ്ങളുടെ പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ കൂടിയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പതിവ് പോലെ സെപ്തംബര്‍ 12ന് ആപ്പിള്‍ തങ്ങളുടെ പുതിയ മോഡല്‍ അവതരിപ്പിക്കും. ഐഫോണ്‍ xs എന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്ന പേര്.
കമ്പനി ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല. ഐഫോണ്‍ xന്റെ പിന്‍ഗാമിയായാണ് xs ഇറങ്ങുക. സ്വര്‍ണനിറത്തില്‍ മോഡല്‍ പുറത്തിറങ്ങും. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രവും അതാണ്. 12ലെ ചടങ്ങിലേക്ക് ആപ്പിള്‍ അധികൃതര്‍ ക്ഷണക്കത്ത് തയ്യാറാക്കിയത് ഗോള്‍ഡ് നിറത്തിലാണെന്നും അതിനാല്‍ മോഡലിന്‍റെ നിറം പുറത്തുവന്ന ചിത്രത്തിലേത് പോലെയാവുമെന്നും ചില ടെക് വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 6.5 ഇഞ്ചായിരിക്കും സ്‌ക്രീനിന്റെ വലിപ്പം.(ഇത് സംബന്ധിച്ച് ചില റിപ്പോര്‍ട്ടുകളില്‍ തന്നെ വ്യത്യാസമുണ്ട്. എങ്കിലും അവസാന മോഡലിനെ അപേക്ഷിച്ച് സ്ക്രീന്‍ വലിപ്പം കൂടുതലായിരിക്കും) ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലെ,
ആപ്പിള്‍ തങ്ങളുടെ ടെക്‌നോളജികളെക്കുറിച്ച് രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിനാല്‍ പുറത്തിറങ്ങിയതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പറ്റൂ. എന്തെല്ലാം അല്‍ഭുതങ്ങളാണ് ആപ്പിള്‍ തങ്ങളുടെ പുതിയ മോഡലില്‍ ഒളിപ്പിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ടെക് ലോകം. ഐഫോണ്‍ 9ഉം(പുതിയ ഫീച്ചറുകളില്‍) പിന്നെ വാച്ച് പരമ്പരയിലെ പുതിയ മോഡലും അന്ന് അവതരിപ്പിച്ചേക്കും.
Adjust Story Font
16