ഇത്രയും പ്രചാരമുണ്ടായിരുന്ന ആപ് ആപ്പിള്‍ നീക്കം ചെയ്തത് എന്തിന് ?
ആപ്പിളിന്റെ ഏറ്റവും മികച്ച പെയ്ഡ് ആപുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഈ ആപ്ലിക്കേഷൻ.
ഉപഭോക്താക്കളുടെ സ്വകാര്യതക്ക് വലിയ മൂല്യം കല്‍പിക്കുന്ന കമ്പനിയാണ് ആപ്പിള്‍. അതുകൊണ്ട് തന്നെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ആപുകളെ ആപ്പിള്‍ പ്രോത്സാഹിപ്പിക്കാറില്ല. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന കാരണത്താല്‍ ഒരു ആപ് ആപ്പിള്‍ നീക്കം ചെയ്തിരിക്കുകയാണ്. പെയ്ഡ് ആപുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന അഡ്വെയര്‍ (Adware) എന്ന ആപാണ് ആപ്പിള്‍ നിരോധിച്ചത്.
ആപ്പിളിന്റെ ഏറ്റവും മികച്ച പെയ്ഡ് ആപുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഈ ആപ്ലിക്കേഷൻ. അഡ്വെയര്‍ ആപിനെക്കുറിച്ച് ഡിജിറ്റൽ സെക്യൂരിറ്റി മുൻ എൻഎസ്എ ഹാക്കറായ പാട്രിക് വാർഡാണ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. അഡ്വെയര്‍ ഡോക്ടർ എന്ന ഈ ആപ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചൈനയിലെ സെർവറിലേക്ക് അയക്കുകയും ചെയ്യുന്നതായി പാട്രിക് വാർഡിനെ ഉദ്ധരിച്ച് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈബർ സെക്യൂരിറ്റി സ്റ്റാര്‍ട്ട്അപ് ഡിജിറ്റല്‍ സെക്യുരിറ്റിയിലെ ചീഫ് റിസര്‍ച് ഓഫീസറാണ് ഇദ്ദേഹം.
ഈ വിവരുമായി ബന്ധപ്പെട്ട് ടെക് ക്രഞ്ച് ആപ്പിളിനെ ഒരു മാസം മുമ്പ് കോണ്‍ടാക്ട് ചെയ്യുകയും ചെയ്തു. വാര്‍ത്ത ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആപ്പിള്‍ അഡ്വെയര്‍ ആപ് നീക്കം ചെയ്യുകയായിരുന്നു.
Adjust Story Font
16