ആദ്യമായി ഡ്യുവല്‍ സിം; ആപ്പിളിന്റെ മൂന്ന് മോഡലുകള്‍ പുറത്തിറക്കി
ആപ്പിളിന്റെ പുതിയ ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍ എസ് മാക്സ്, ഐഫോണ്‍ ടെന്‍ ആര്‍ എന്നിവ അവതരിപ്പിച്ചു. സ്റ്റീവ് ജോബ്സ് തിയറ്ററില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ വാച്ചിന്റെ നാലാം തലമുറയും പുറത്തിറക്കി
ആപ്പിളിന്റെ പുതിയ ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍ എസ് മാക്സ്, ഐഫോണ്‍ ടെന്‍ ആര്‍ എന്നിവ അവതരിപ്പിച്ചു. കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ വാച്ചിന്റെ നാലാം തലമുറയും പുറത്തിറക്കി.
ഐഫോണ്‍ ടെന്‍ എസ്ന്‍റെ സ്ക്രീന്‍ വലിപ്പം 5.8 ഇഞ്ച് ഒ.എല്‍.ഇഡിയാണ്. ആപ്പിള്‍ ഐഫോണ്‍ ടെന്‍ എസ് മാക്സിന്‍റെ സ്ക്രീന്‍ വലിപ്പം 6.5 ഇഞ്ചാണ്. ഇതുവരെ ഇറങ്ങിയ ഏറ്റവും സ്ക്രീന്‍ വലിപ്പമുള്ള ഫോണാണ് ആപ്പിള്‍ ഐഫോണ്‍ ടെന്‍ എസ് മാക്സ്. ആപ്പിളിന്‍റെ ഏറ്റവും പുതിയ എ12 ബയോണിക്ക് ചിപ്പാണ് ഈ ഫോണുകളുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. പഴയ പ്രൊസസറുമായി താരതമ്മ്യം ചെയ്യുമ്പോള്‍ 15 ശതമാനം വേഗത കൂടുതലാണ്.
12 എം.പി ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഫോണുകള്‍ക്കുള്ളത്. പുതിയ സെന്‍സര്‍ ആണെന്നതിനൊപ്പം സ്മാര്‍ട്ട് എച്ച്.ഡി.ആര്‍ എന്ന സംവിധാനവും ഐഫോണുകളിലുണ്ട്. ഒരു ക്യാമറക്കൊപ്പം ടെലിഫോട്ടോ ലെന്‍സും മറ്റൊന്നിന് വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ.ഐ സൗകര്യവും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) ലഭ്യമാണ്. ഗോള്‍ഡ് ഫിനിഷില്‍ തീര്‍ത്ത സര്‍ജിക്കല്‍ ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ഫോണിന്‍റെ നിര്‍മ്മാണം. ഐ.പി68 വെള്ളത്തിനെയും, പൊടിയേയും പ്രതിരോധിക്കാവുന്ന സംവിധാനം ഉണ്ട്. ഡ്യൂവല്‍ സിം സൌകര്യമുണ്ട്. ആദ്യമായാണ് ആപ്പിള്‍ രണ്ട് സിം സ്ലോട്ടുകള്‍ കൊണ്ടുവരുന്നത്. ഇതില്‍ ഇ-സിം സ്ലോട്ടാണ് മറ്റൊരു പ്രത്യേകത. ഒപ്പം വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം അപ്ഗ്രേഡും ചെയ്തിരിക്കുന്നു.
New IPhone Models.
— TechGlare Deals (@Techglares) September 12, 2018
Which One You will Buy ? #AppleEvent pic.twitter.com/fWsCnQs3h1
ആപ്പിൾ വാച്ച്
ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഹെൽത്ത് ആപ്സും ഓഹരി വിപണി അപ്ഡേഷന്‍ അടങ്ങി ഒരു പിടി പ്രത്യേകതകളുമായാണ് ആപ്പിൾ വാച്ച് സീരീസ് 4 എത്തുന്നത്. വാച്ചിന്‍റെ സ്ക്രീന്‍ വലിപ്പം 30 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട് .യൂസര്‍ ഇന്‍റര്‍ഫേസ് പൂര്‍ണ്ണമായും പുതുക്കി പണിതിട്ടുണ്ട്. മുന്‍ വാച്ചിനെ അപേക്ഷിച്ച് രണ്ടിരട്ടി വേഗത്തില്‍ ആപ്പിള്‍ വാച്ച് സീരിസ് 4 പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വീഴ്ച ഡിറ്റക്റ്റ് ചെയ്യാനുള്ള സംവിധാനവും ആപ്പിള്‍ വാച്ചിലുണ്ട്. ഒപ്പം തന്നെ ജി.പി.എസ് ആള്‍ട്ട് മീറ്റര്‍, സ്ലീം പ്രൂഫ്, ബ്ലൂടൂത്ത് 5.0 തുടങ്ങിയ പ്രത്യേകതകള്‍ എല്ലാം ആപ്പിള്‍ വാച്ചില്‍ ലഭിക്കും.
ഹൃദയമിടിപ്പുനിരക്ക് മന്ദഗതിയിലാകുക, ഹൃദയതാളം, ഇസിജി എന്നിങ്ങനെ മൂന്നു തരത്തിലുള്ള ആരോഗ്യ അവസ്ഥകളെ വാച്ച് പരിശോധിച്ചു കൊണ്ടേയിരിക്കും. ഹൃദയം ആരോഗ്യപൂർണമാണോ എന്ന് ഏതു സമയവും ഇ.സി.ജി ഉപയോഗിച്ച് പരിശോധിച്ചറിയാം. ഇ.സി.ജി എടുക്കാൻ ഡോക്ടറുടെ സഹായം വേണ്ടെന്നതാണു ഇതിന്റെ വലിയ പ്രത്യേകത. യുഎസിലെ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.ഐ) വാച്ചിലെ ആരോഗ്യ ഫീച്ചറുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
ये à¤à¥€ पà¥�ें- എന്താണ് ഐഫോണിലെ ഡ്യുവല്‍ സിം? അതിനുമുണ്ട് പ്രത്യേകത
Adjust Story Font
16