Quantcast

നമോ ആപ്പിലൂടെ മോദി കോഫി കപ്പും ടീ ഷര്‍ട്ടും വില്‍പ്പനക്ക്

പ്രധാനമായും മോദിയെ ബ്രാന്‍ഡ് ചെയ്യുന്ന തരത്തിലാണ് വില്‍പ്പന തന്ത്രം. ടീ ഷര്‍ട്ട്, നോട്ട്ബുക്ക്, സ്റ്റിക്കര്‍, തൊപ്പി, പേന, മഗ് തുടങ്ങിയ നിരവധി സാധനങ്ങളാണ് 

MediaOne Logo

Web Desk

  • Published:

    19 Sep 2018 11:50 AM GMT

നമോ ആപ്പിലൂടെ മോദി കോഫി കപ്പും ടീ ഷര്‍ട്ടും വില്‍പ്പനക്ക്
X

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ പിടിമുറുക്കാന്‍ പുതുവഴികള്‍ തേടുകയാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്പായ നമോ വഴി കോഫി കപ്പും ടീ ഷര്‍ട്ടുമൊക്കെ വില്‍ക്കാനാണ് പദ്ധതി. പ്രധാനമായും മോദിയെ ബ്രാന്‍ഡ് ചെയ്യുന്ന തരത്തിലാണ് വില്‍പ്പന തന്ത്രം.

ടീ ഷര്‍ട്ട്, നോട്ട്ബുക്ക്, സ്റ്റിക്കര്‍, തൊപ്പി, പേന, മഗ് തുടങ്ങിയ നിരവധി സാധനങ്ങളാണ് നമോ ആപ്പില്‍ വില്‍പ്പനക്ക് വയ്ക്കുക. വില്‍പനയിലൂടെ ലഭിക്കുന്ന പണം ഗംഗാ ശുചീകരണ പദ്ധതി ഫണ്ടിലേക്ക് നല്‍കുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം. 'മേക്ക് ഇന്‍ ഇന്ത്യ', 'ബേഠി ബച്ചാവോ ബേഠി പഠാവോ' തുടങ്ങിയവ പ്രിന്‍റ് ചെയ്താണ് ഇവ വില്‍പ്പനക്ക് വയ്ക്കുന്നത്. നമോ എഗെയ്ന്‍, നമോ നമ എന്നൊക്കെയെഴുതിയ ടീ ഷര്‍ട്ടുകളും വില്‍പനയ്ക്കുണ്ട്. ബി.ജെ.പിയുടെ ഐ.ടി സെല്ലാണ് നമോ ആപ്പ് നിയന്ത്രിക്കുന്നത്. ഏകദേശം 50 ലക്ഷം പേര്‍ നമോ ആപ്പ് ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 199 രൂപ മുതലാണ് ടീ ഷര്‍ട്ടിന് വില ഈടാക്കുക. മോദി എഗെയ്ന്‍ എന്നെഴുതിയിട്ടുള്ള കോഫി കപ്പുകള്‍ക്ക് 150 രൂപയാണ് വില.

TAGS :
Next Story