മൂന്നു മാസത്തേക്ക് 300 ജിബി ഡാറ്റ സൌജന്യം; കിടിലന്‍ പ്രിവ്യൂ ഓഫറുമായി ജിയോ ജിഗാഫൈബര്‍
രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സിന്‍റെ ജിയോ, ബ്രോഡ്ബാന്‍ഡ് രംഗത്തു കൂടി ആധിപത്യം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്‍റെ ആദ്യഘട്ടമെന്നോണം കഴിഞ്ഞമാസം 15 ന് ജിയോ ജിഗാ ഫൈബര്‍ രജിസ്ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉപഭോക്താക്കള്‍ക്കായി പ്രിവ്യൂ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ ജിഗാഫൈബറുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ അറിയാനും സേവനം മെച്ചപ്പെടുത്തുന്നതിനുമായി മൂന്നു മാസത്തെ ട്രയല്‍ സേവനമാണ് റിലയന്‍സ് അവതരിപ്പിക്കുന്നത്.
ഇക്കാലയളവില്‍ 300 ജിബി അതിവേഗ ഇന്‍റര്‍നെറ്റാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഒരു മാസം 100 ജിബി ഡാറ്റ എന്നയളവിലാണ് പ്രിവ്യൂ ഓഫര്‍. ഇതു പ്രകാരം 90 ദിവസത്തേക്ക് 300 ജിബി ഡാറ്റ ഉപഭോക്താവിന് സൌജന്യമായി ലഭിക്കും. ഒരു മാസത്തെ ഡാറ്റ പരിധിയായ 100 ജിബി ഉപയോഗിച്ച് കഴിഞ്ഞാല്‍ മൈ ജിയോ ആപ്പ് വഴിയോ ജിയോ ഡോട് കോം വഴിയോ ഉപഭോക്താവിന് 40 ജിബി ഡാറ്റ നേടാനും കഴിയും. സെക്കന്‍റില്‍ ഒരു ജിബി വേഗതയാണ് ജിയോ ജിഗാഫൈബര്‍ വാഗ്ദാനം ചെയ്യുന്നത്. ജിഗാഫൈബര്‍ നെറ്റ്‍വര്‍ക്കിലൂടെ 4K വീഡിയോകള്‍ 'സ്ട്രീം' ചെയ്യാനും വി.ആര്‍ ഗെയിമുകളില്‍ ഏര്‍പ്പെടാനും കഴിയുമെന്നാണ് ജിയോ ആവകാശപ്പെടുന്നത്.
ഉപഭോക്താവിന് തിരിച്ചുകിട്ടുന്ന തരത്തില്‍ 4500 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈ ഓഫറിന് ആവശ്യമാണ്. ഇത് ഡെബിറ്റ് കാര്‍ഡ‍്, ക്രെഡിറ്റ് കാര്‍ഡ്, ജിയോ മണി, പേടിഎം എന്നിവ വഴി നല്‍കാന്‍ കഴിയും. വരും മാസങ്ങളില്‍ ജിയോ ജിഗാഫൈബറിന്‍റെ പ്രീപെയ്ഡ് പ്ലാനുകള്‍ ജിയോ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രീപെയ്ഡ് പ്ലാനുകള്‍ മാത്രമായിരിക്കും ജിഗാ ഫൈബറിന് ഉണ്ടായിരിക്കുക. കാലക്രമേണ ഇത് പോസ്റ്റ്പെയ്ഡിലേക്കും മാറും. 90 ദിവസത്തെ പ്രിവ്യൂ ഓഫര്‍ കഴിഞ്ഞാല്‍ ഉപഭോക്താവിന് അനുയോജ്യമായ പ്രീപെയ്ഡ് പ്ലാനിലേക്ക് മാറാനും സാധിക്കും. ജിഗാ ഫൈബറിന്‍റെ വേഗതയിലോ ഗുണമേന്മയിലോ അസംതൃപ്തരായ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തെ പ്രിവ്യൂ ഓഫറിന് ശേഷം സേവനം അവസാനിപ്പിക്കാനും കഴിയും. ഈ സമയത്ത് 4500 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് മടക്കി കിട്ടുകയും ചെയ്യും.
Adjust Story Font
16