വ്യാജവാര്‍ത്ത തടയാന്‍ ഇന്ത്യക്കായി പ്രശ്നപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്സാപ്
വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി നടപടി വേണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉദ്യോഗസ്ഥയെ നിയമിച്ചിരിക്കുന്നത്. യു.എസില്‍ നിന്നുള്ള കോമല്‍ ലാഹിരിയെ ഇതിനായി നിയമിച്ചതായി വാട്സാപ് അറിയിച്ചു.
വ്യാജവാര്‍ത്ത തടയാന്‍ ഇന്ത്യക്കായി പ്രശ്നപരിഹാര ഉദ്യോഗസ്ഥയെ(ഗ്രീവന്‍സ് ഓഫീസര്‍) നിയമിച്ച് വാട്സാപ്. വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി നടപടി വേണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉദ്യോഗസ്ഥയെ നിയമിച്ചിരിക്കുന്നത്. യു.എസില്‍ നിന്നുള്ള കോമല്‍ ലാഹിരിയെ ഇതിനായി നിയമിച്ചതായി വാട്സാപ് അറിയിച്ചു.
വാട്സാപുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്, ഇമെയില്‍ എന്നിവ വഴി ഉദ്യോഗസ്ഥയെ ബന്ധപ്പെടാം. ആപിലെ തന്നെ സെറ്റിംങ്സില്‍ നിന്നും ഇത് സാധ്യമാകും. ലാഹിരിയുടെ ലിങ്ക്ടിന്‍ പ്രൊഫൈലില്‍ നിന്നും ലഭിക്കുന്ന വിവരപ്രകാരം വാട്സാപ് ഗ്ലോബല്‍ കസ്റ്റമര്‍ ഓപറേഷന്‍സ് സീനിയര്‍ ഡയറക്ടറാണ് ഇവര്‍.
Adjust Story Font
16