വ്യാജ വാര്‍ത്തകളെ തടയാന്‍ കാമ്പയിനുകളുമായി വാട്ട്സാപ്പും ജിയോയും
ജിയോ ഫോണ്‍ 2 എന്നീ ചെറിയ മോഡല്‍ ഫോണുകളിലും വാട്ട്സാപ്പ് സൌകര്യങ്ങള്‍ തുടങ്ങുമെന്ന പ്രഖ്യാപനത്തിന്‍റെ പുറകെയാണ് ഇത്
ഫേസ്ബുക്കിന്‍റെ അധീനതയിലുള്ള ചാറ്റ് അപ്പായ വാട്ട്സാപ്പും റിലയന്‍സ് ജിയോയും ചേര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ കാമ്പയിന്‍ ആരംഭിച്ചു. റിലയന്‍സിന്‍റെ പുതിയ ജിയോ ഫോണ്‍, ജിയോ ഫോണ്‍ 2 എന്നീ ചെറിയ മോഡല്‍ ഫോണുകളിലും വാട്ട്സാപ്പ് സൌകര്യങ്ങള്‍ തുടങ്ങുമെന്ന പ്രഖ്യാപനത്തിന്‍റെ പുറകെയാണ് ഇത്.
തങ്ങളുടെ രണ്ടര കോടിയോളം വരുന്ന ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കും കഴിഞ്ഞ മാസം വാട്ട്സാപ് സൌകര്യങ്ങള്‍ ജിയോ നല്‍കിയിരുന്നു. ഇവരില്‍ പകുതിയോളം ആളുകളും വളരെ കുറച്ച് മാത്രം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്.
ഫോണ്‍ വാങ്ങാന്‍ മുടക്കുന്ന 1500 രൂപയും തിരിച്ച് തരുമെന്ന് ഉറപ്പ് നല്‍കി കഴിഞ്ഞ വര്‍ഷമാണ് ജിയോ ഫോണ്‍ റിലയന്‍സ് കമ്പനി പുറത്ത് വിട്ടത്. പക്ഷെ, അതില്‍ വാട്ട്സാപ്പ്, ഫേസ്ബുക്ക് എന്നീ സൌകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍, കമ്പനി മേല്‍പറഞ്ഞ സൌകര്യങ്ങളുമായി ജിയോ ഫോണ്‍ 2 ഈ മാസം പുറത്ത് വിട്ടിരുന്നു.
ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഫോര്‍വഡ് മെസേജുകളെക്കുറിച്ച് ഒരു അവബോധം വാട്ട്സാപ്പ് നല്‍കും. ഇത് വാട്ട്സാപ്പിന്‍റെ വ്യാജ വാര്‍ത്തകള്‍ക്കെതിരെയുള്ള കാമ്പയിന്‍റെ ഭാഗമാണ്. രാജ്യത്ത് 30 പേരാണ് വ്യാജ വാര്‍ത്തകള്‍ പ്രചരണത്തിനിരയായി മരണമടഞ്ഞത്. വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് കൂടുതലും ന്യൂനപക്ഷത്തെ കേന്ത്രീകരിച്ചാണ് നടക്കുന്നതെന്നും പോലീസ് പറയുന്നു.
പ്രിന്‍റ് റേഡിയോ ക്യാമ്പയിന്‍, ഫോര്‍വഡ് ലേബല്‍ നല്‍കുക തുടങ്ങി വ്യാജ വാര്‍ത്തകളെ തടയാന്‍ വാട്ട്സാപ്പ് പല പരിപാടികള്‍ക്കും തുടക്കം കുറിച്ചിരുന്നു.
Adjust Story Font
16