Quantcast

അഞ്ച് ക്യാമറയുമായി എല്‍.ജിയുടെ വി40

6.4 ഇഞ്ചില്‍ കുറയാത്ത സ്‌ക്രീനായിരിക്കും വി40ക്ക് എന്നാണ് പ്രതീക്ഷിക്കുന്നത്. ചുവപ്പ്, നീല, ചാര നിറങ്ങളില്‍ ഈ മോഡല്‍ വിപണിയിലെത്തുക...

MediaOne Logo

Web Desk

  • Published:

    27 Sep 2018 12:30 PM GMT

അഞ്ച് ക്യാമറയുമായി എല്‍.ജിയുടെ വി40
X

വിപണിയിലെ ഒരു സ്മാര്‍ട്ട്‌ഫോണിനും അവകാശപ്പെടാനാവാത്ത അഞ്ച് ക്യാമറകളെന്ന സവിശേഷതയുമായി എല്‍.ജി വരുന്നു. എല്‍ജിയുടെ വി40 ThinQ മോഡലാണ് അഞ്ച് ക്യാമറയുമായി പുറത്തിറങ്ങുക. ഈ മോഡല്‍ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോ എല്‍.ജി പുറത്തുവിട്ടു കഴിഞ്ഞു.

പിന്‍വശത്ത് മൂന്നും മുന്നില്‍ രണ്ടും ക്യാമറകളാണ് എല്‍ജിയുടെ വി40 ThinQ വിനുള്ളത്. കടുത്ത മത്സരമുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇരട്ട സെന്‍സര്‍ ക്യാമറകള്‍ പ്രചരിച്ചു തുടങ്ങിയപ്പോഴാണ് വാവെയ് പി 20 പ്രൊ 4 ക്യാമറയുമായി എത്തിയത്. മുന്‍വശം ഒന്നും പിറകില്‍ മൂന്നുമായിരുന്നു വാവെയ് പി 20പ്രോയില്‍. പി 20 പ്രോയെയും കടത്തിവെട്ടിക്കൊണ്ട് 5 ക്യാമറകളുമായാണ് എല്‍ജിയുടെ വരവ്. ഈ മോഡലിന്റെ പരമാവധി കുറച്ച് വിവരങ്ങള്‍ മാത്രമാണ് എല്‍.ജി പുറത്തുവിട്ടിരുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മോഡലിന് സമാനമായി 6.4 ഇഞ്ചില്‍ കുറയാത്ത സ്‌ക്രീനായിരിക്കും വി40ക്ക് എന്നാണ് പ്രതീക്ഷിക്കുന്നത്. ചുവപ്പ്, നീല, ചാര നിറങ്ങളില്‍ ഈ മോഡല്‍ വിപണിയിലെത്തുക. സ്മാര്‍ട്ട്‌ഫോണിന്റെ പിറകിലായിരിക്കും ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍.

സ്‌നാപ് ഡ്രാഗണ്‍ 845 പ്രൊസസര്‍, ക്വാഡ് ഡിഎസി, ഗൂഗിള്‍ അസിസ്റ്റന്റിനായി പ്രത്യേകം ബട്ടണ്‍, 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയെല്ലാമാണ് ഫോണിന്റെ സ്ഥിരീകരിക്കാവുന്ന സവിശേഷതകള്‍. 63990 രൂപയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില. ഒക്ടോബര്‍ മൂന്നാണ് എല്‍ജി ഫോണ്‍ വിപണിയിലെത്തിക്കുക.

TAGS :
Next Story