Quantcast

ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ, നോട്ട് 5 പ്രോ, ഏത് തെരഞ്ഞെടുക്കാം? 

ഷവോമിയുടെ അടുത്തിടെ ഇറങ്ങിയ മോഡലുകളിലൊന്നാണ് റെഡ്മി നോട്ട് 6 പ്രോ. റെഡ്മിയുടെ തന്നെ നോട്ട് 5 പ്രോയുടെ പിന്‍ഗാമിയാണ്‌ 6പ്രോ.

MediaOne Logo

Web Desk

  • Published:

    30 Sep 2018 6:42 AM GMT

ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ, നോട്ട് 5 പ്രോ, ഏത് തെരഞ്ഞെടുക്കാം? 
X

ഷവോമിയുടെ അടുത്തിടെ ഇറങ്ങിയ മോഡലുകളിലൊന്നാണ് റെഡ്മി നോട്ട് 6 പ്രോ. റെഡ്മിയുടെ തന്നെ നോട്ട് 5 പ്രോയുടെ പിന്‍ഗാമിയാണ്‌ 6പ്രോ. 5 പ്രോ ഇന്ത്യയില്‍ ലഭ്യമാണ്. എന്നാല്‍ 6 പ്രോ എത്താനിരിക്കുന്ന തേയുള്ളൂ. തായ്‌ലാന്‍ഡില്‍ ഈ മോഡല്‍ ഇതിനകം അവതരിച്ചു. എന്തെല്ലാമാണ് ഈ രണ്ട് മോഡലുകളുടെ പ്രത്യേകതകളെന്ന്‌ നോക്കാം.

വില

വില തന്നെയാവും ഫോണ്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ നോക്കുന്ന ആദ്യത്തെ ഘടകം. നോട്ട് 6 പ്രോക്ക് തായ്‌ലാന്‍ഡില്‍ 6,990 (ഇന്ത്യയില്‍ ഏകേദശം 15,700)രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വാരിയന്റിനാണ്‌ ഈ വില. ബ്ലൂ, ബ്ലാക്ക്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ ഇതെ വാരിയന്റിന് നോട്ട് 5 പ്രോയുടെ വില 14,999 ആണ്. ബ്ലാക്ക്, ഗോള്‍ഡ്, ലേക്ക് ബ്ലൂ നിറങ്ങളിലാണ് നോട്ട് 5 പ്രോ ലഭിക്കുക. ഷവോമിയുടെ വെബ്‌സൈറ്റ്,ഫ്ളിപ്പ്കാര്‍ട്ട് എന്നിവയിലൂടെ നോട്ട് 5 പ്രോ സ്വന്തമാക്കാം.

പ്രത്യേകതകള്‍:

നോട്ട് 6 പ്രോയുടെത്‌ 6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി (1080*2280 പിക്‌സല്‍) നോച്ച് ഡിസ്‌പ്ലെ, 19:9 ആണ് ആസ്‌പെക്ട് റേഷ്യോ. എന്നാല്‍ നോട്ട് 5 പ്രോയുടേത് 5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലെ(1080*2160 പിക്‌സല്‍), 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. ഷവോമിയുടെ എം.ഐ.യു.ഐ പിന്തുണയുള്ള ആന്‍ഡ്രോയിഡ് ഒറിയോ ആണ് രണ്ട് മോഡലിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം. രണ്ട് മോഡലുകളുടെ പ്രൊസസറും ഒന്നാണ് (സ്‌നാപ്ട്രാഗണ്‍ 636). മൈക്രോ എസ്.ഡി കാര്‍ഡ് വഴി എക്‌സ്പാന്‍ഡ് ചെയ്യാനും കഴിയും.

ക്യാമറ

നാല് ക്യാമറയുമായാണ് റെഡ്മി നോട്ട് 6 പ്രോ എത്തിയത്.പിന്നിലെ ക്യാമറ നോട്ട് 6 പ്രോയില്‍ 12 മെഗാപിക്‌സലിന്റെ പ്രൈമറി സെന്‍സറും 5 മെഗാപിക്‌സലിന്റെ സെക്കന്‍ഡറി സെന്‍സറും. നോട്ട് 5 പ്രോയിലും ഇത് തന്നെയാണ്. എന്നാല്‍ ക്യാമറക്കുള്ളിലെ ഫീച്ചറുകളില്‍ പ്രത്യേകതകളുണ്ട്. ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ്, എ.ഐ പോര്‍ട്ടറേറ്റ് 2.0, 1.4 മൈക്രോണ്‍ പിക്‌സല്‍ സൈസ് എന്നിവയാണ്‌ 6 പ്രോയിലുള്ളതെങ്കില്‍ 5 പ്രോയില്‍ 1.25 മൈക്രോണ്‍ പിക്‌സല്‍, അപേര്‍ച്ചര്‍ f/2.2ഉം.

സെല്‍ഫി ക്യാമറയില്‍ നോട്ട് 6 പ്രോ മുന്നിലാണ്. 20 മെഗാപിക്‌സലും 2 മെഗാപിക്‌സലും അടങ്ങിയ ഇരട്ട ക്യാമറയാണ്. ഫേസ് അണ്‍ലോക്കും ലഭ്യമാണ്. എന്നാല്‍ നോട്ട് 5 പ്രോയില്‍ 20 മെഗാപിക്‌സലിന്റെ ഒരൊറ്റ ക്യാമറയെ ഉള്ളൂ. 4,000 എം.എ.എച്ച്‌ ആണ് രണ്ട് മോഡലിന്റെയും ബാറ്ററി ബാക്ക് അപ്പ്. 4ജി വോള്‍ട്ടെ, 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി, ബ്ലൂ ടൂത്ത് എന്നിവയൊക്കെ രണ്ടിലും ഒരു പോലെയാണ്.

TAGS :
Next Story