മൊബൈല്‍ നമ്പര്‍ ആധാറുമായി അണ്‍ലിങ്ക് ചെയ്യിക്കാന്‍ ടെലിക്കോം കമ്പനികള്‍ക്ക് ഉത്തരവ്
ധാര്‍ മൊബൈലുമായി ലിങ്ക് ചെയ്യേണ്ടതില്ലെന്ന സുപ്രിം കോടതിയുടെ വിധിയെത്തുടര്‍ന്നാണ് ഈ തീരുമാനം
മൊബൈല്‍ നമ്പര്‍ ആധാറുമായി അണ്‍ലിങ്ക് ചെയ്യാനായി യുണീക് എെഡന്‍റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യ എല്ലാ ടെലികോം കമ്പനികള്‍ക്കും 15 ദിവസത്തെ സമയം അനുവദിച്ചു. ആധാര്‍ മൊബൈലുമായി ലിങ്ക് ചെയ്യേണ്ടതില്ലെന്ന സുപ്രിം കോടതിയുടെ വിധിയെത്തുടര്‍ന്നാണ് ഈ തീരുമാനം.
സെപ്തംപര്‍ 26നാണ് വിധി വന്നത്. ആയതിനാല്‍, ബാരതി എയര്‍ടെല്‍, എെഡിയ വോഡഫോണ്‍, റിലയന്‍സ് ജിയോ എന്നിവരുള്‍പ്പടെ എല്ലാ ടെലിക്കോം കമ്പനികള്‍ക്കും ഒക്ടോബര്‍ 15നുള്ളില്‍ ആധാര്‍ മൊബൈല്‍ നമ്പരുമായി അണ്‍ലിങ്ക് ചെയ്യാനുള്ള ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കണമെന്ന് യുണീക് എെഡന്‍റിഫിക്കേഷന്‍ അതോരിറ്റി നിര്‍ദ്ദേശം നല്‍കി.
മൊബൈല്‍ നമ്പരുകള്‍, ബാങ്ക് അക്കൌണ്ടുകള്‍, സ്കൂള്‍ അഡ്മിഷന്‍ എന്നിവക്ക് ആധാര്‍ നിര്‍ബന്ധമല്ല എന്ന ചരിത്രവിധിയോടെ സുപ്രിം കോടതി സെക്ഷന്‍ 57 എടുത്ത് കളയുകയായിരുന്നു.
മൊബൈല്‍ കമ്പനികള്‍ക്ക് ഇനി പഴയ രീതികളായ പേപ്പര്‍ വക്കുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ കാര്യവിവരങ്ങള്‍ ശേഘരിക്കുകയും അത് പരിശോധിക്കുകയും ചെയ്യേണ്ടി വരും.
Adjust Story Font
16