ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണോ? പേടിക്കേണ്ട, 30 ദിവസം സമയമുണ്ട്
ജനപ്രിയതയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സാമൂഹ്യമാധ്യമമാണ് ഫേസ്ബുക്ക്. സന്ദേശങ്ങൾ കൈമാറാനും സൗഹൃദമുണ്ടാക്കാനും വിനോദത്തിനും അറിവിനുമെല്ലാം ദിനംപ്രതി നിരവധിയാളുകളാണ് ഫേസ്ബുക്കിനെ ആശ്രയിക്കുന്നത്. എന്നിരുന്നാലും ചില ഘട്ടങ്ങളില്‍ ആളുകള്‍ ഫേസ്ബുക്കിന്റെ സേവനം വേണ്ടെന്ന് വയ്ക്കാറുണ്ട്. മടുപ്പ്, എന്തെങ്കിലും ദുരനുഭവം, അതെല്ലെങ്കില്‍ പുതിയ അക്കൗണ്ട് തുടങ്ങാനെല്ലാം ആളുകള്‍ തങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാറുണ്ട്.
അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള തീരുമാനമെടുത്താലും ഉപഭോക്താവിന് പതിനാല് ദിവസം പുനര്‍ചിന്തനം നടത്താനുള്ള അവസരമുണ്ടായിരുന്നു. ഈ ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം അക്കൗണ്ട് തിരിച്ച് വേണമെന്ന് തോന്നുകയാണെങ്കില്‍ പാസ് വേര്‍ഡ് അടിച്ച് കൊടുത്ത് ലോഗ് ഇന്‍ ചെയ്യാം. എന്നാല്‍ ഇനി മുതല്‍ ഈ കാലാവധി 30 ദിവസമാക്കി ഉയര്‍ത്തിയെന്നാണ് ഫേസ്ബുക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
'ആളുകള്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാനുള്ള റിക്വസ്റ്റ് കൊടുത്തതിന് ശേഷം പിന്നീടുള്ള പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ച് ലോഗ് ഇന്‍ ചെയ്യുന്നത് പതിവ് സംഭവമാണ്. അതിനാല്‍ ഉപഭോകാതാക്കള്‍ക്ക് ഇത്തരത്തില്‍ പുനര്‍ചിന്തനം നടത്താന്‍ കൂടുതല്‍ സമയം നല്‍കാന്‍ കൂടി വേണ്ടിയാണ് ഇത് 30 ദിവസമാക്കി നീട്ടിയത്'- ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
Adjust Story Font
16