തബല മാന്ത്രികന്‍ ലച്ചു മഹാരാജിന് ഗൂഗിള്‍ ഡൂഡിലിന്‍റെ ആദരം
അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 16 നാണ് സാജിദ് ശൈഖ് എന്ന കലാകാരന്‍ തബല വായിക്കുന്ന ലച്ചു മഹാരാജിനെ ഡൂഡിലില്‍ വരച്ചത്
തബലയില്‍ വിരലുകളാല്‍ വിസ്മയം തീര്‍ക്കുന്ന ലച്ചു മഹാരാജിന് ഗൂഗ്ളിന്‍റെ ആദരം. അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 16 നാണ് സാജിദ് ശൈഖ് എന്ന കലാകാരന്‍ തബല വായിക്കുന്ന ലച്ചു മഹാരാജിനെ ഡൂഡിലില്‍ വരച്ചത്. ഗൂഗിളിന്‍റെ നിറങ്ങളായ നീല, ചുവപ്പ്, മഞ്ഞ, പച്ച എന്നിവയുപയോഗിച്ചാണ് ലച്ചുവിനെ പുനരാവിഷ്കരിച്ചത്. സദസ്സിനെ നോക്കി വളരെ ആത്മസംതൃപ്തിയോടെ തബല വായിക്കുന്ന ഡൂഡില്‍ ലച്ചു കാണികള്‍ക്ക് ദൃശ്യവിരുന്നു തന്നെയാണ്.
സംഗീതജ്‍ഞനായ വാസുദേവ് മഹാരാജിന്‍റെ മകനായി 1944 ലാണ് ലക്ഷ്മി നാരായണ്‍ സിങ് എന്ന ലച്ചു മഹാരാജ് ജനിക്കുന്നത്. അക്കാലത്തെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു ലച്ചുവിന്‍റെ അച്ഛന്‍. എട്ടു വയസ്സുള്ളപ്പോള്‍ ലച്ചു നടത്തിയ ഒരു പരിപാടിയിലെ അവതരണം തബല മാന്ത്രികന്‍ അഹ്മദ് ജാന്‍ തിരക്വാ യുടെ പ്രശംസ പിടിച്ചു പറ്റാനിടയാക്കി.
മണിക്കൂറുകള്‍ നീളാറുള്ള അദ്ദേഹത്തിന്‍റെ തബല വായന കാണികള്‍ എന്നും ശ്വാസമടക്കിയെ കാണാറുള്ളു. ലച്ചുവിന്‍റെ കഠിനാദ്ധ്വാനത്തിനും കഴിവിനുമുള്ള അംഗീകാരമായി ധാരാളം പുരസ്കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. 1957 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2016 ല്‍ അദ്ദേഹത്തിന്‍റെ 71 ാം വയസ്സില്‍ ഈ ലോകത്തോട് വിട പറഞ്ഞു.
Adjust Story Font
16