Quantcast

ഇനി മുതല്‍ നിങ്ങളുടെ അക്കൗണ്ട് ഫേസ്ബുക്കുമായി ബന്ധിപ്പിക്കാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്   

MediaOne Logo

Web Desk

  • Published:

    18 Oct 2018 3:56 PM GMT

ഇനി മുതല്‍ നിങ്ങളുടെ അക്കൗണ്ട് ഫേസ്ബുക്കുമായി ബന്ധിപ്പിക്കാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്   
X

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ട് സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിക്കാവുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. ടെലികോം ടോക് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപ്പ് പുതിയതായി അവതരിപ്പിക്കുന്ന മൂന്ന് ഫീച്ചറുകള്‍ക്കൊപ്പമാണ് ഇതും ലഭ്യമാവുക.

സ്റ്റിക്കറുകള്‍, പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ മോഡ് എന്നിവയാണ് ലിങ്ക്ഡ് അക്കൗണ്ടിന് കൂടെ വാട്‌സാപ്പ് അവതരിപ്പിക്കുന്ന മറ്റ് ഫീച്ചറുകള്‍. വാട്‌സാപ്പ് ഫോര്‍ ബിസിനസ്സ് ആപ്പിനു പുറമെ സാധാരണ ആപ്പുകളിലും ഈ ഫീച്ചര്‍ ലഭ്യമാകും. പുതിയ ഫീച്ചര്‍ ലഭ്യമാകുന്നതോടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പിനെ ബാക്ക് അപ്പ് അക്കൗണ്ട് ആയി ഉപയോഗിക്കാം.

TAGS :
Next Story