Quantcast

‘വില്ലനായി’ആപ്പിള്‍; വണ്‍പ്ലസ് 6ടി പുറത്തിറക്കുന്ന തിയതി മാറ്റി 

MediaOne Logo

Rishad

  • Published:

    20 Oct 2018 5:40 AM GMT

‘വില്ലനായി’ആപ്പിള്‍; വണ്‍പ്ലസ് 6ടി പുറത്തിറക്കുന്ന തിയതി മാറ്റി 
X

വണ്‍ പ്ലസിന്റെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ് 6ടിയുടെ ലോഞ്ചിങ് തിയതി മാറ്റി. ഈ മാസം 30ന് ന്യൂയോര്‍ക്കിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ച തിയതിക്കും ഒരു ദിവസം മുമ്പെ ഒക്ടോബര്‍ 29ന് അവതരിപ്പിക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം. വണ്‍പ്ലസ് തങ്ങളുടെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് തിയതി മാറ്റിയതായി അറിയിക്കുന്നത്. ആപ്പിളിന് വേണ്ടിയാണ് തിയതി മാറ്റിയത്. അതേസമയം ഇന്ത്യയില്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ 30ന് തന്നെയാവും പരിപാടി നടത്തുക.

ആപ്പിളിന്റെ പുതിയ പ്രൊഡക്ടുകളായ ഐപാഡും മാക്ബുക്കും ഒക്ടോബര്‍ 30ന് ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കുന്നുണ്ട്. വണ്‍പ്ലസ് 6ടിയുടെ പരിപാടി നിശ്ചയിച്ച വേദിയുടെ അടുത്ത് തന്നെയാണ് ആപ്പിളും തങ്ങളുടെ പരിപാടി നിശ്ചയിച്ചത്. മാത്രമല്ല ആപ്പിള്‍ ഒരു പ്രൊഡക്ട് അവതരിപ്പിക്കുമ്പോള്‍ തങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടില്ലെന്ന കണക്കുകൂട്ടലാവാം തിയതി മാറ്റാന്‍ വണ്‍പ്ലസിനെ പ്രേരിപ്പിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ മാസം 9നാണ്, 30ന് 6ടിയുടെ ലോഞ്ചിങ് നടത്തുമെന്ന് വണ്‍പ്ലസ് അറിയിക്കുന്നത്.

ഇന്‍ഡിസ്പ്ലേ ഫിംഗര്‍ പ്രിന്‍റോടെയാണ് ഫോണ്‍ എത്തുക. അതിനാല്‍ തന്നെ നോച്ച് ഡിസ്പ്ലേ വാട്ടര്‍ ഡ്രോപ്പ് നോച്ചായി പരിഷ്കരിക്കും. ഒപ്പം 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് വണ്‍പ്ലസ് 6ടിയില്‍ ഉണ്ടാകില്ല. 6.4 ഇഞ്ചായിരിക്കും ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം എന്നാണ് സൂചന. 3500 എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി ശേഷി. എന്നാല്‍ ബാറ്ററി ബാക്ക്അപ്പ് കൂടുതല്‍ ലഭിക്കും

TAGS :
Next Story