ഇനി കീശ കാലിയാവാതെ ആന്‍ഡ്രോയിഡ് ഫോണ്‍ സ്വന്തമാക്കാം; വിലക്കുറവുമായി നോക്കിയ
ഹാന്‍ഡ്‌സെറ്റുകളുടെ വില കുത്തനെ കുറച്ച് നോക്കിയ. തിരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് നോക്കിയ നിര്‍മാതാക്കളായ എച്ച്.എം.ഡി ഗ്ലോബല്‍ വില കുറച്ചിരിക്കുന്നത്. 13,000 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്.
3 ജിബി റാമുള്ള 11,999 രൂപ വില വരുന്ന നോക്കിയ 3.1 ഫോണ്‍ 1000 രൂപ വില കുറച്ച് 10,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. മറ്റു ഇളവുകള്‍ കൂടി ലഭിക്കുമ്പോള്‍ 9728 രൂപയ്ക്ക് വരെ ഫോണ്‍ ലഭിക്കും. ആന്‍ഡ്രോയിഡ് ഒറിയോ, 5.2 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലെ, മീഡിയടെക് എംടി 6750 എസ്ഒസി എന്നിവ നോക്കിയ 3.1യുടെ പ്രധാന ഫീച്ചറുകളാണ്.
നോക്കിയ 5.1 മോഡല്‍ 1500 രൂപയാണ് കുറച്ചിരിക്കുന്നത്. 3 ജിബി റാം, 32 ജിബി സ്‌റ്റോറേജ്, 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ, മീഡിയടെക് എംടി6755എസ് എസ്ഒസി എന്നീ ഫീച്ചറുകള്‍ അടങ്ങിയ നോക്കിയ 5.1 മോഡല്‍ 12,999 രൂപക്ക് ലഭ്യമാകും.
നോക്കിയ 6.1 ന്റെ 3ജിബി/ 32ജിബി, 4ജിബി/ 64ജിബി വേരിയന്റുകള്‍ യഥാക്രമം 1500, 1000 രൂപ വിലകുറച്ച് 13,499 രൂപ, 16,499 രൂപ എന്നിങ്ങനെയാണ് വില്‍ക്കുന്നത്.
നോക്കിയ 8 സിറൊക്കോ 13,000 രൂപ ഇളവില്‍ 36,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. അവതരപ്പിക്കുന്ന സമയത്ത് 49,999 രൂപയായിരുന്നു ഇതിന്റെ വില. ആന്‍ഡ്രോയ്ഡ് ഒറിയോ, 5.5 ഇഞ്ച് ക്യുഎച്ച്ഡി പിഒഎല്‍ഇഡി ഡിസ്‌പ്ലെ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 835 എസ്ഒസി എന്നിവ പ്രധാന ഫീച്ചറുകളാണ്.
Adjust Story Font
16