ലോകത്തിലെ ഏറ്റവും ചെറിയ ഡിജിറ്റൽ പരസ്യം കാണണോ?
എ.എസ്.എം.എൽ എന്ന ഒരു ചിപ് മെഷീൻ കമ്പനിയാണ് 22.37 മൈക്രോമീറ്റർ സ്ഥലത്ത് പരസ്യം നിർമിച്ചിരിക്കുന്നത്
ലോകത്തിലെ ഏറ്റവും ചെറിയ ഡിജിറ്റൽ പരസ്യം കാണണോ. നെതർലൻഡിലെ ഒരു കമ്പനിയാണ് ലോകത്തിലെ ഏറ്റവും ചെറിയ പരസ്യം സൃഷ്ടിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര ചെറുതാണ് ഈ പരസ്യം.
എ.എസ്.എം.എൽ എന്ന ഒരു ചിപ് മെഷീൻ കമ്പനിയാണ് 22.37 മൈക്രോമീറ്റർ സ്ഥലത്ത് പരസ്യം നിർമിച്ചിരിക്കുന്നത്. മനുഷ്യന്റെ 75 മൈക്രോമീറ്റർ വരുന്ന മുടിയേക്കാള്‍ എത്രയോ ചെറുതാണ് ഈ പരസ്യം.
ടെക്കി വിദ്യാർഥികളെ റിക്രൂട്ട് ചെയ്യാനുള്ള ക്യാംമ്പയനിന് വേണ്ടിയാണ് ഈ കുഞ്ഞു പരസ്യം എ.എസ്.എം.എൽ കമ്പനി നിർമിച്ചത്. പരസ്യം ഗിന്നസ് വേൾഡ് റെക്കോർഡ്സില്‍ ഇടം നേടിയിട്ടുണ്ട്. 'To Truly Go Small You Have To Think Big #Smallest_AD ASML' എന്നായിരുന്നു പരസ്യം വാചകം.
Adjust Story Font
16