Quantcast

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 ഉപയോഗിച്ചുള്ള സ്മാര്‍ട്ട്‌ഫോണുമായി ഷവോമി 

MediaOne Logo

Web Desk

  • Published:

    23 Oct 2018 7:58 AM GMT

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 ഉപയോഗിച്ചുള്ള സ്മാര്‍ട്ട്‌ഫോണുമായി ഷവോമി 
X

ക്വാല്‍കോമിന്റെ പുതിയ പ്രൊസസറായ സ്‌നാപ്ട്രാഗണ്‍ 675 സംവിധാനമു ള്ള ഫോണുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഷവോമി. മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് പുതിയ പ്രൊസസര്‍ ഉപകാരപ്പെടുക. ഗെയിമുകള്‍ക്കും ട്രിപ്പിള്‍ ക്യാമറ സംവിധാനമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ക്കുമാണ് പ്രൊസസര്‍ കൊണ്ട് ഉപകാരം. ഇന്നിറങ്ങുന്ന ഫോണുകള്‍ രണ്ടില്‍ കൂടുതല്‍ ക്യാമറ നല്‍കുന്നുണ്ട്.

എആര്‍എം കോര്‍ടെക്‌സ്-എ76 കോര്‍സാണ്( ARM Cortex-A76 cores) ഈ ചിപ്‌സെറ്റ് ഓഫര്‍ ചെയ്യുന്നത്. വാവെയ്‌യുടെ മെയ്റ്റ് 20 പ്രൊയില്‍ ഉപയോഗിച്ചിട്ടുള്ള കിരിന്‍ 98 ആണ് ഇതെ സംവിധാനമുള്ള മറ്റൊരു പ്രൊസസര്‍. 11എന്‍എം എല്‍.പി.പി പ്രൊസസ് ടെക്‌നോളജി, വേഗത്തിലുള്ള ചാര്‍ജിങ്, മികവാര്‍ന്ന എ.ഐ സൗകര്യം(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) എന്നിവ ഈ ചിപ്‌സെറ്റിന്റെ പ്രത്യേകതകളാണ്.

സ്‌നാപ്ട്രാഗണ്‍ 670 പ്രൊസസറുകളെ അപേക്ഷിച്ച് 35% വേഗത്തിലുള്ള വെബ് ബ്രൗസിങ്, 30 % വേഗത്തിലുള്ള ഗെയിം എന്നിവ സാധ്യമാകും. 2014ലാണ് ക്വാല്‍കോം ഇന്ത്യന്‍ മാര്‍ക്കറ്റു കളിലെത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളില്‍ വിശ്വാസം നേടാനായതാണ് കമ്പനിയുടെ നേട്ടം.ഇന്ന് പുറത്തിറങ്ങുന്ന മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ക്വാല്‍കോമിന്റെ വിവിധ പ്രൊസസറുകളാണ് ഉപയോഗിക്കുന്നത്.

TAGS :
Next Story