Quantcast

ലിങ്ക്ഡ്ഇനിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ഫോളോവേഴ്സ് 20 ലക്ഷം

ലോകത്ത് ഏറ്റവും കൂടുതൽ ലിങ്ക്ഡ്ഇൻ ഫോളോവർമാരുള്ള രാഷ്ട്ര നേതാക്കളിൽ ശൈഖ് മുഹമ്മദ് രണ്ടാം സ്ഥാനത്ത്

MediaOne Logo

Web Desk

  • Published:

    27 Oct 2018 6:54 PM GMT

ലിങ്ക്ഡ്ഇനിൽ  ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ഫോളോവേഴ്സ് 20 ലക്ഷം
X

ലോകത്തെ ഏറ്റവും വലിയ പ്രഫഷനൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഫോളോവേഴ്സ് 20 ലക്ഷത്തിലെത്തി. ലോകത്ത് ഏറ്റവും കൂടുതൽ ലിങ്ക്ഡ്ഇൻ ഫോളോവർമാരുള്ള 30 പേരിൽ ഒരാളായ ശൈഖ് മുഹമ്മദ് രാഷ്ട്ര നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോളോവർമാരുള്ള രണ്ടാമത്തെ വ്യക്തിയാണ്.

പശ്ചിമേഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ ഫോളോവർമാരും ദുബൈ ഭരണാധികാരിക്കാണ്. യു.എ.ഇ, ഇന്ത്യ, ഇൗജിപ്ത്, യു.എസ്, സൗദി അറേബ്യ രാജ്യങ്ങളിലെ ലിങ്ക്ഡ്ഇൻ ഉപഭോക്താക്കൾ വലിയ തോതിലാണ് ശൈഖ് മുഹമ്മദിെൻറ പോസ്റ്റുകൾ ശ്രദ്ധിക്കുന്നത്. നയതന്ത്ര പുരോഗതികൾ, ഉന്നത തല യോഗങ്ങൾ, പ്രമുഖ വ്യക്തികളുടെ സന്ദർശനം, പ്രധാന പ്രഖ്യാപനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പതിവായി അദ്ദേഹം വിവരങ്ങൾ നൽകുന്നതായി ലിങ്ക്ഡ്ഇൻ വ്യക്തമാക്കുന്നു. സ്ത്രീശാക്തീകരണം, സഹിഷ്ണുതാ പ്രേത്സാഹനം, നവീന ആശയങ്ങളുടെ പോഷണം, നേതൃപാഠങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ശൈഖ് മുഹമ്മദിെൻറ ജനകീയത വർധിപ്പിക്കുന്നുവെന്നും പ്രഫഷനൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോം വ്യക്തമാക്കുന്നു. 200ലധികം രാജ്യങ്ങളിൽനിന്ന് 57.5 കോടിയിലധികം അംഗങ്ങളാണ് ലിങ്ക്ഡ്ഇനിലുള്ളത്.

TAGS :
Next Story