സെല്‍ഫിയൊക്കെ പഴയത്... ഇനി ബോത്തിയുടെ കാലം...
നോക്കിയ 8 ആണ് ബോത്തി സാങ്കേതിക വിദ്യ പരീക്ഷിച്ച ആദ്യ ഫോണ്‍
സെല്‍ഫി ഭ്രമം വല്ലാതെ യുവ തലമുറയെ ബാധിച്ച ഒരു കാലഘട്ടമാണ് ഇത്. പല മൊബൈല്‍ കമ്പനികളും സെല്‍ഫിക്കായി ഫ്രണ്ട് ക്യാമറകളില്‍ പുതിയ പരീക്ഷണങ്ങളും നടത്തുകയാണ്. പക്ഷെ, സാങ്കേതികതയുടെ ദിനം പ്രതിയുള്ള വളര്‍ച്ച മൂലം സെല്‍ഫിക്ക് പകരം പുതിയൊരു ഫോട്ടോ സംവിധാനം കൂടി വരികയാണ്. അതാണ് ബോത്തി.
ഒരു സെല്‍ഫി നമ്മള്‍ എടുക്കുകയാണെങ്കില്‍ ആ സമയം ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും ഒരേ സമയം പ്രവര്‍ത്തിക്കുകയും അതിലൂടെ നമുക്ക് ലഭിക്കുന്ന രണ്ട് ഫോട്ടോകള്‍ ഒന്നായി ഒരു ഫ്രെയ്മില്‍ നമുക്ക് ലഭിക്കുയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ബോത്തി.
നോക്കിയ 8 ആണ് ബോത്തി സാങ്കേതിക വിദ്യ പരീക്ഷിച്ച ആദ്യ ഫോണ്‍. സാധാരണക്കാരിലേക്കും ബോത്തി എത്തിക്കുന്നതിനായി നോക്കിയ തന്നെ അവരുടെ പല ചെറിയ മോഡലുകളിലേക്കും അത് വ്യാപിപ്പിച്ചു. ഇന്ത്യയില്‍ ഈ സാങ്കേതിക വിദ്യ അധികം പരീക്ഷിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ ബോത്തി തരംഗമാവുമെന്നാണ് ടെക്ക് നിരീക്ഷകര്‍ കരുതുന്നത്.
Adjust Story Font
16