നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയിലുണ്ടോയെന്ന് അറിയണോ?
നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയിലുണ്ടോ എന്ന് ലളിതമായി പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്.
അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒട്ടേറെ പേര്‍ പുറത്തായെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയിലുണ്ടോ എന്ന് ലളിതമായി പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. http://www.ceo.kerala.gov.in/rollsearch.html എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ ഇക്കാര്യം പരിശോധിക്കാന്‍ കഴിയും. നിങ്ങളുടെ ജില്ല, നിയമസഭ മണ്ഡലം, പേര്, വീട്ടുപേര്, വോട്ടര്‍ ഐഡി എന്നിവ നല്‍കിയാല്‍ വോട്ടര്‍ പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുള്ളവരുടെ വിവരങ്ങള്‍ ലഭിക്കും. ഇനി നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെങ്കില്‍ പേര് ചേര്‍ക്കാന്‍ https://www.nvsp.in/ ഈ സൈറ്റിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അപേക്ഷ നല്‍കിയാല്‍ മതിയാകും.
Adjust Story Font
16