Quantcast

വാട്ട്സ്ആപ്പില്‍ ഇനി നിങ്ങള്‍ക്കും സ്റ്റിക്കര്‍ നിര്‍മിക്കാം; ചെയ്യേണ്ടത്

MediaOne Logo

Web Desk

  • Published:

    3 Nov 2018 5:51 AM GMT

വാട്ട്സ്ആപ്പില്‍ ഇനി നിങ്ങള്‍ക്കും  സ്റ്റിക്കര്‍ നിര്‍മിക്കാം; ചെയ്യേണ്ടത്
X

വാട്ടസ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലെ പ്രത്യേകതയാണ് വാട്ട്സ്ആപ്പ് സ്റ്റിക്കറുകള്‍. ഏറ്റവും പുതിയ എെ.ഒ.എസ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളിലാണ് പുതിയ സ്റ്റിക്കര്‍ സൗകര്യം ലഭ്യമാകുന്നത്. എെ.ഒ.എസ് വേര്‍ഷന്‍ 2.18.101, ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.18.327 അപ്ഡേറ്റുകളിൽ ലഭ്യമാകുന്ന സ്റ്റിക്കർ ഓപ്‌ഷൻ പഴയെ ഹൈക്ക് കാലത്തെ ഓർമ്മിപ്പിക്കുന്നതാണ്. കീബോർഡിലെ ജിഫിന് തൊട്ടടുത്തുള്ള ഓപ്‌ഷൻ വഴിയാണ് സ്റ്റിക്കറുകൾ തെരഞ്ഞെടുക്കാൻ സാധിക്കുക. നിലവിൽ 12 പാക്കുകൾ മാത്രമായിട്ടുള്ള സ്റ്റിക്കറുകളിൽ പുതിയതായി ഉപഭോക്താകളെ ആവശ്യാനുസരണം നിർമിക്കാനും സാധിക്കുന്നതാണ്.

സ്റ്റിക്കറുകൾ നിർമിക്കാൻ ചെയ്യേണ്ടത്

  • സ്റ്റിക്കറുകൾ പി.എൻ.ജി ഫോർമാറ്റുകളിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. അത് കൊണ്ട് സ്റ്റിക്കറാക്കാൻ ഉദ്ദേശിക്കുന്ന ഫോട്ടോ പി.എൻ.ജി ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുകയാണ് ഇതിനുള്ള ആദ്യ പടി.
  • സ്റ്റിക്കറുകൾ 512 *512 പിക്സളിൽ വേണം നിർമിക്കാൻ.
  • 100 കെ.ബിയിൽ താഴെയായി വേണം സ്റ്റിക്കറുകൾ അപ്ലോഡ് ചെയ്യാന്‍.

നമ്മുടെ സ്റ്റിക്കറുകൾ ഒരു സ്റ്റിക്കർ പാക്കിന് കീഴിലാവും വാട്സ്ആപ്പിൽ ലഭ്യമാവുക. അതിനാൽ തന്നെ നമ്മുടെ സ്റ്റിക്കർ പാക്കിന് വേണ്ട ഒരു ഫോട്ടോ തെരഞ്ഞെടുക്കണം. ആ ഫോട്ടോ 96 *96 പിക്സളിലും 50 കെ.ബിക്കും താഴെ ആയിരിക്കണം.

ശേഷം നിർമ്മിച്ച സ്റ്റിക്കറുകൾ വാട്ടസ്ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ജോലിയാണ്. ഇത് ഫോണിൽ നിന്നും നേരിട്ട് തന്നെ ചെയ്യാവുന്നതാണ്.

കൂടുതൽ അറിയാൻ വാട്സ്ആപ്പിന്റെ നിർദ്ദേശങ്ങൾ വായിക്കാം

TAGS :
Next Story