സ്റ്റീവ് ജോബ്സും ന്യൂട്ടനും: ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ ലോഗോ ജനിച്ചതിന് പിന്നിലെ കഥയും വ്യാഖ്യാനങ്ങളും..
ലോകത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റ് ബീമന്മാരിലൊന്നായ ആപ്പിളിന്‍റെ ലോഗോക്കുമുണ്ട് ചരിത്രത്തിന്‍റെയും ചിന്തകളുടെയും വലിയ കഥകള്‍.
ആപ്പിള്‍ എന്ന ലോകോത്തര ബ്രാന്‍റിന്‍റെ ഐതിഹാസിക പൈതൃകത്തിന് ഒരുപാട് ചരിത്ര കഥകള്‍ പറയാനുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റ് ബീമന്മാരിലൊന്നായ ആപ്പിളിന്‍റെ ലോഗോക്കുമുണ്ട് ചരിത്രത്തിന്‍റെയും ചിന്തകളുടെയും വലിയ കഥകള്‍.
നമ്മളിന്ന് കാണുന്ന ലോഗോ ആയിരുന്നില്ല ആപ്പിള്‍ ആരംഭിച്ചപ്പോള്‍ കമ്പനിക്കുണ്ടായിരുന്നത്. 1976ല്‍ സ്റ്റീവ് ജോബ്സും റോണാള്‍ഡ് വെയ്നും ചേര്‍ന്ന് ഒരു ഫ്രെയിമിനുള്ളില്‍ എെസക്ക് ന്യൂട്ടന്‍ ആപ്പിള്‍ മരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുന്ന ചിത്രവും ഫ്രയിമിനെ ചുറ്റി റിബണും എന്ന രൂപത്തിലായിരുന്നു ആപ്പിളിന്‍റെ ആദ്യ ലോഗോ ഡിസൈന്‍. ഫ്രെയിമില്‍ വേഡ്സ് വര്‍ത്ത് പറഞ്ഞ ഒരു ഉദ്ധരണിയും. Newton... a mind forever voyaging through strange seas of thought എന്ന്
പക്ഷെ, അതില്‍ സംതൃപ്തനാവാതെ സ്റ്റീവ് ജോബ്സ് 1977ല്‍ റോബ് ജനോഫിനെ ഈ ജോലി ഏല്‍പ്പിച്ചു. റോബ് തന്‍റെ ജോലി വളരെ വൃത്തിയായി ചെയ്തു കൊടുത്തു. അങ്ങനെ നമ്മള്‍ ഇന്ന് കാണുന്ന ആപ്പിള്‍ ലോഗോ ജനിച്ചു. ആദ്യം വര്‍ണ്ണാഭമായ ആപ്പിളായിരുന്നു ഡിസൈന്‍ ചെയ്തത്. ഏഴ് നിറങ്ങളും ഉള്‍ക്കൊണ്ട വലത്തേ അറ്റം നഷ്ടപ്പെട്ട ആപ്പിളും പ്രത്യേക തരം ബോള്‍ഡില്‍ എഴുതപ്പെട്ട അക്ഷരങ്ങളും. ന്യൂട്ടന്‍റെ 'ഗുരുത്വാകര്‍ഷണ സിദ്ധാന്തവും' പ്രകാശ വിഭജന സിദ്ധാന്തവും' പിന്നെ, ആദമിന്‍റെയും ഹവ്വയുടെയും കഥയിലെ 'അറിവിന്‍റെ വൃക്ഷത്തിലെ ഫലം' എന്നതും ഉള്‍ക്കൊണ്ട് കൊണ്ടാണ് ഇത്തരമൊരു ലോഗൊ റോബ് ജനോഫ് രൂപകല്‍പന ചെയ്തത്. സ്റ്റീവ് ജോബ്സ് പിന്നീട് കണ്ടെത്തിയ മാക്കിന്‍ടോഷ് എന്നത് പോലും പ്രത്യേകമൊരു ആപ്പിളിന്‍റെ പേരാണ്.
1977ല്‍ ആപ്പിളിന്‍റെ പുതിയ ലോഗോ പുറത്ത് വന്നപ്പോള്‍ പല വ്യാഖ്യാനങ്ങളാണ് പുറത്ത് വന്നത്. ആപ്പിള്‍ രണ്ടാം ജെനറേഷന്‍ കമ്പ്യൂട്ടറുകളുടെ നിറങ്ങളെ പ്രതിഫലിപ്പിക്കാനുള്ള ശേഷിയെയാണ് മഴവില്‍ നിറത്തിലുള്ള ആപ്പിള്‍ വ്യാഖ്യാനം ചെയ്യുന്നതെന്ന് പലരും പറഞ്ഞു. സൈനേഡ് കഴിച്ച് ആത്മഹത്യ ചെയ്ത, സ്വവര്‍ഗ രതിയില്‍ തല്‍പരനായിരുന്ന, നവയുഗത്തിലെ കമ്പ്യൂട്ടറുകളുടെ പിതാവായ അലന്‍ ട്യൂറിങിന്‍റെ ഓര്‍മ്മക്കാകയാണ് ഈ നിറങ്ങളെന്നും വ്യാഖ്യനങ്ങളുണ്ടായി.
പക്ഷെ, വര്‍ഷങ്ങള്‍ കടന്ന് പോകവെ ആപ്പിള്‍ ലോഗോയില്‍ പല പല മാറ്റങ്ങളുണ്ടായി. 1984ല്‍, ലാന്‍ഡോര്‍ അസോസിയേറ്റ്സ് ലോഗോയുടെ കൂടെയുള്ള എഴുത്ത് ഒഴിവാക്കി. 1998ല്‍ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലേക്ക് അത് മാറി. ശേഷം 3-ഡിയിലേക്കും പിന്നെ ഇന്ന് നമ്മള്‍ കാണുന്ന വെള്ളയോ ഗ്രെയോ ആയ പതിപ്പിലേക്കും അത് മാറി. 40 വര്‍ഷത്തിലേറെയായി ആപ്പിള്‍ ലോഗോ നമ്മെ വിസ്മയിപ്പിക്കാന്‍ തുടങ്ങിയിട്ട്. പല പല മാറ്റങ്ങളിലൂടെയും ആപ്പിള്‍ ലോഗോ കടന്ന് പോയി. ഒരുപാട് കമ്പനികളുടെ ലോഗോകള്‍ നമുക്കിടയിലേക്ക് വന്നെങ്കിലും ആപ്പിള്‍ ലോഗോ ഇരിക്കുന്ന തട്ട് താഴ്ന്ന് തന്നെയിരിക്കും.
Adjust Story Font
16