Quantcast

‘ഞങ്ങൾ അവരെപ്പോലെ സ്വകാര്യത വിറ്റ് ലാഭമുണ്ടാക്കുന്നവരല്ല’; ഒരു മെെക്രോസോഫ്റ്റ് ത​ഗ്

‘ഉപയോക്താക്കൾ തങ്ങളുടെ വിവരങ്ങൾ അതീവ ശ്രദ്ധയോടെ കെെകാര്യം ചെയ്യേണ്ടതുണ്ട്. കൂട്ടായ പ്രവർത്തനത്തോടെ മാത്രമേ ഇൗ വെല്ലുവിളിയെ അതിജീവിക്കാനാകൂ’

MediaOne Logo

Web Desk

  • Published:

    7 Nov 2018 9:30 PM GMT

‘ഞങ്ങൾ അവരെപ്പോലെ സ്വകാര്യത വിറ്റ് ലാഭമുണ്ടാക്കുന്നവരല്ല’; ഒരു മെെക്രോസോഫ്റ്റ് ത​ഗ്
X

ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്ന് ചെന്നു കൊണ്ടുള്ള ഒരു ലാഭവും നേടാൻ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് മെെക്രോസോഫ്റ്റ് സി.ഇ.ഓ സത്യനാദെല്ല. ഉപയോക്താക്കളുടെ സ്വകാര്യ വിവരശേഖരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിളും, ഫേസ്ബുക്കും വിവിധ കോണിൽ‌ നിന്നും വിമർശനമേറ്റ് വാങ്ങിയ സന്ദർഭത്തിലാണ് സത്യനാദെല്ലയുടെ പ്രസ്താവന.

ഉപയോക്താക്കൾ തങ്ങളുടെ വിവരങ്ങൾ അതീവ ശ്രദ്ധയോടെ കെെകാര്യം ചെയ്യേണ്ടതുണ്ട്. കൂട്ടായ പ്രവർത്തനത്തോടെ മാത്രമേ ഇൗ വെല്ലുവിളിയെ അതിജീവിക്കാനാകൂ എന്നും സത്യനാദെല്ല പറഞ്ഞു. മെെക്രോസോഫ്റ്റിന്റെ സെർച്ച് എഞ്ചിനായ ‘ബിങ്’, സോഷ്യൽ നെറ്റ്‍വർക്കിങ് സെെറ്റായ ‘ലിങ്കഡ് ഇനും’ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വെച്ച് ഇടപാട് നടത്തുന്നില്ല. വിവര സംരക്ഷണത്തിനായി യൂറോപ്പ്യൻ യൂണിയൻ കൊണ്ടു വന്ന ‘ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ’(GDPR) വലിയ മുന്നേറ്റമാണെന്നും സത്യനാദെല്ല പറഞ്ഞു.

അടുത്ത കാലത്തായി നടന്ന വിവര ചോർച്ചയുടെ പശ്ചാതലത്തിലുള്ള സത്യനാദെല്ലയുടെ വാക്കുകൾ, മെെക്രോസോഫ്റ്റും, ഫേസ്ബുക്ക് ഉൾപ്പടെയുള്ള ഇതര ടെക്നോളജി ഭീമൻമാരും തമ്മിലെ വെെര്യം ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നതാണ്. മെെക്രോസോഫ്റ്റിന്റെ ബിങ് ലോകത്തെ മികച്ച മൂന്നാമത്തെ സെർച്ച് എഞ്ചിനാണ്. 2016ൽ 26 ബില്യൻ ഡോളറിന് മെെക്രോസോഫ്റ്റ് വാങ്ങിയ ലിങ്കഡ് ഇന്നിന് ലോകത്താകമാനം 560 മില്യൻ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.

TAGS :
Next Story