Quantcast

ആപ്പിൾ ഐ ഫോൺ എക്സ്, മാക്‌ബുക്ക് മോഡലുകളിൽ പ്രശ്നങ്ങളെന്ന് ആപ്പിൾ

MediaOne Logo

Web Desk

  • Published:

    12 Nov 2018 8:45 AM GMT

ആപ്പിൾ ഐ ഫോൺ എക്സ്, മാക്‌ബുക്ക് മോഡലുകളിൽ പ്രശ്നങ്ങളെന്ന് ആപ്പിൾ
X

ആപ്പിൾ എക്‌സിലും പതി മൂന്ന് ഇഞ്ചിലായി പുറത്ത് വന്ന മാക് ബുക്ക് പ്രൊ മോഡലുകളിലും പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച് ആപ്പിൾ. ഇതിലെ പ്രശ്നങ്ങളെല്ലാം സൗജന്യമായി പരിഹരിച്ച് നൽകുമെന്നും കമ്പനി അറിയിച്ചു. ഉൽപ്പന്നങ്ങളുടെ ഗുണമേന്മയിലെ പ്രശ്നങ്ങൾ കാരണമാണ് പുതിയ പ്രശന്ങ്ങൾ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2017ൽ പുറത്തിറങ്ങിയ 72991 രൂപ വിലയുടെ ഐ ഫോൺ എക്‌സിനാണ് ഡിസ്പ്ലേയിലെ പ്രശ്നങ്ങൾ കാരണം കമ്പനി തിരിച്ചു വിളിച്ചത്. ഡിസ്പ്ലേ ടച്ചിൽ ചില പ്രശ്നങ്ങൾ കണ്ടു പിടിച്ചെന്നാണ് കമ്പനി പറയുന്നത്. ഡിസ്‌പ്ലേയിലെ കേടായ ഭാഗങ്ങൾ സൗജന്യമായി തന്നെ കമ്പനി മാറ്റി നൽകും. ഐ ഫോൺ എക്സ് മോഡലുകൾക്ക് മാത്രമാണ് പ്രശ്നം.

പതിമൂന്ന് ഇഞ്ച് മാക് ബുക്ക് പ്രൊ കമ്പ്യുട്ടറുകളിലെ പ്രശ്നം ഡാറ്റ നഷ്ടപ്പെടാനും സ്റ്റോറേജ് ഡ്രൈവിലെ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും കമ്പനി പറയുന്നു. 2017 ജൂൺ മുതൽ 2018 ജൂൺ വരെ വിൽപന നടത്തിയ മാക് ബുക്ക് പ്രൊ കമ്പ്യൂട്ടറുകളിലാണ് പ്രശ്നം കണ്ടെത്തിയത്. കഴിഞ്ഞ വർഷമായിരുന്നു ബാറ്ററികളിലെ പ്രശ്നങ്ങൾ കാരണം ആപ്പിൾ ബാറ്ററി മാറ്റി വെക്കുന്നതിനായി നിരവധി ഐ ഫോൺ മോഡലുകൾ തിരിച്ചു വിളിച്ചത്.

മാക് ബുക്ക്, മാക് ബുക്ക് പ്രൊ മോഡലുകളിലെ കീ ബോർഡ് സൗജന്യമായി മാറ്റി വെക്കുന്നതിന് കഴിഞ്ഞ ജൂണിൽ ആപ്പിൾ അവസരമൊരുക്കിയിരുന്നു. 2015 ൽ പുറത്തിറക്കിയ കീബോർഡുകൾ ഉയർന്ന ശബ്ദമുണ്ടാക്കുന്നതായി സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിരുന്നു. ആപ്പിൾ അതിനാൽ തന്നെ ഈ വർഷം കീ ബോർഡ് ഡിസൈനിൽ മാറ്റം വരുത്തിയിട്ടുണ്ട്.

TAGS :
Next Story