Quantcast

വ്യാജ ഐ.ഒ.എസ്-ആൻഡ്രോയിഡ് ആപ്പുകള്‍ എങ്ങനെ തിരിച്ചറിയാം? ഡൗൺലോഡ് ചെയ്യും മുൻപ് ശ്രദ്ധിക്കേണ്ടത്

MediaOne Logo

Web Desk

  • Published:

    12 Nov 2018 6:47 AM GMT

വ്യാജ ഐ.ഒ.എസ്-ആൻഡ്രോയിഡ് ആപ്പുകള്‍ എങ്ങനെ തിരിച്ചറിയാം? ഡൗൺലോഡ് ചെയ്യും മുൻപ് ശ്രദ്ധിക്കേണ്ടത്
X

വ്യാജ ഐ.ഒ.എസ്-ആൻഡ്രോയിഡ് ആപ്ലിക്കേഷൻസ് ഉപയോഗിക്കുന്ന പലരെയും നമ്മൾ കണ്ടിരിക്കും. സ്മാർട്ട് ഫോണുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന നമ്മുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തപെടാൻ സാധ്യതയുള്ള വ്യാജ ഐ.ഒ.എസ് ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ തിരിച്ചറിയാൻ എളുപ്പത്തിൽ സാധിക്കുന്നതാണ്.

വ്യാജ ആപ്ലിക്കേഷൻ എങ്ങനെ തിരിച്ചറിയാം?

  • ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്നും മാത്രം ഡൗൺലോഡ് ചെയ്യുക

ഏത് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോഴും ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്നും മാത്രം ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും ആപ്പിൾ സ്റ്റോർ ഐ ഫോൺ ഉപഭോക്താക്കൾക്കും ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഉപയോഗിക്കാം.

  • ആപ്ലിക്കേഷൻ വിവരണം ശ്രദ്ധിക്കുക

ആപ്ലിക്കേഷനുകളുടെ വിവരണം ശ്രദ്ധയോടെ വായിക്കുക. വിവരണത്തിൽ അക്ഷര തെറ്റുകളും എഴുത്തിലെ തെറ്റും കൂടുതലാണെങ്കിൽ ഉറപ്പിക്കാം ആപ്ലിക്കേഷൻ വ്യാജനാണെന്ന്. ഒറിജിനൽ ആപ്ലിക്കേഷൻ ആണെങ്കിൽ അതിന്റെ പ്രാഥമിക വിവരണത്തിൽ ഒരു തെറ്റും തന്നെ കാണാൻ സാധിക്കുകയില്ല.

  • റിവ്യൂകൾ ശ്രദ്ധിക്കുക

ഡൗൺലോഡ് ചെയ്യും മുൻപ് റിവ്യൂകൾ ശ്രദ്ധയോടെ വായിക്കുക. ആപ്ലിക്കേഷൻ വ്യാജനാണെങ്കിൽ അത് റിവ്യൂവിൽ നിന്നും ബോധ്യപ്പെടും. നിരവധി റിവ്യൂകൾ അത്തരത്തിൽ കാണാവുന്നതാണ്.

  • ആപ്പ് ഡെവലപ്പറെ മനസ്സിലാക്കാം

ആപ്പ് ഡെവലപ്പ് ചെയ്ത കമ്പനിയുടെ വെബ്സൈറ്റ് പരിശോധിക്കുക. ആപ്പ് സ്റ്റോറിലെ വിവരണത്തിലൂടെ കമ്പനിയെ മനസിലാക്കാം. കമ്പനിക്ക് ഔദ്യോഗികമായ ഒരു വെബ്സൈറ്റോ സോഷ്യൽ മീഡിയ അക്കൗണ്ടോ ഇല്ലെങ്കിൽ ശ്രദ്ധിക്കുക, ചിലപ്പോൾ ആപ്ലിക്കേഷൻ വ്യാജനാകാം.

  • ആപ്പ് ഡൗൺലോഡ് ചെയ്തത് എത്രയെന്ന് ശ്രദ്ധിക്കുക

വ്യാജനെ കണ്ടെത്താനുള്ള ഏറ്റവും എളുപ്പ വഴിയാണ് ഡൗൺലോഡ് എണ്ണം ശ്രദ്ധിക്കുക എന്നത്. ഒറിജിനൽ ആപ്ലിക്കേഷനാണെകിൽ ഡൗൺലോഡും അധികമായിരിക്കും.

മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടെ നോക്കി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ വ്യാജ ആപ്പുകളെ നിങ്ങൾക്ക് നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്ന് തടയാം.

TAGS :
Next Story