Quantcast

റെക്കോര്‍ഡ്; ഈ ഉത്സവ സീസണില്‍ ഷവോമി സ്വന്തമാക്കിയത്, കണക്കുകള്‍ പുറത്ത് 

MediaOne Logo

Web Desk

  • Published:

    12 Nov 2018 2:22 PM GMT

റെക്കോര്‍ഡ്;   ഈ ഉത്സവ സീസണില്‍ ഷവോമി സ്വന്തമാക്കിയത്, കണക്കുകള്‍ പുറത്ത് 
X

ഇക്കഴിഞ്ഞ ഉത്സവ സീസണില്‍ വന്‍ നേട്ടം കൊയ്ത് പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. വിപണിയെ വിലയിരുത്തുന്ന വരുടെ അഭിപ്രായത്തില്‍ ഷവോമിയുടെ 85 ലക്ഷം ഉപകരണങ്ങളാണ് വിറ്റുപോയത്. രാജ്യത്ത് കൂടുതല്‍ ആവശ്യക്കാരുള്ള സ്മാര്‍ട്ട്‌ഫോണ്‍-ടിവി ബ്രാന്‍ഡ് ഷവോമിയുടെതാണ്. ഒക്ടോബര്‍ ഒമ്പത് മുതല്‍ നവംബര്‍ എട്ട് വരെയുള്ള ഒരു മാസത്തെ കണക്കുകള്‍ വിലയിരുത്തിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ഉത്സവ സീസണില്‍ സെക്കന്‍ഡില്‍ മൂന്ന് ഉപകരണം വീതമാണ് ഷവോമിയുടെത് വിറ്റുപോയത്, ഒരു ബില്യണ്‍ ഡോളറിന്റെ ബിസിനസ് ആണ് ഷവോമി ഈ മാസത്തില്‍ കൈവരിച്ചത്. കമ്പനിയെ സംബന്ധിച്ചിടത്തോളം ഇതൊരു വന്‍ നേട്ടാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, എല്‍.ഇ.ഡി ടിവി, എം.ഐ ബാന്‍ഡ്3, പവര്‍ബാങ്ക്, ഇയര്‍ഫോണ്‍, ഇക്കോ സിസ്റ്റം, ആക്‌സസറി ഉല്‍പ്പനങ്ങള്‍ തുടങ്ങിയവയാണ് ഈ മാസം വിറ്റുപോയത്. ഷവോമിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് ഈ ഉല്‍പ്പനങ്ങളത്രയും ആവശ്യക്കാര്‍ സ്വന്തമാക്കിയത്. ഒരു മാസം 60 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിറ്റുപോയതായി ഷവോമി നേരത്തെ അവകാശപ്പെട്ടിരുന്നു.

ആദ്യമായാണ് ഇത്രയും സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റുപോകുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചും വര്‍ധനയാണ് കമ്പനിക്ക് ഉണ്ടായിട്ടുള്ളത്. ഫ്ളിപ്പ്കാര്‍ട്ടിലൂടെ റെഡ്മി നോട്ട് 5 പ്രോക്കാണ് ഈ ഉത്സവ സീസണില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത്. ആമസോണില്‍ റെഡ്മി 6എക്കും തരക്കേടില്ലാത്ത ആവശ്യക്കാരുണ്ടായിരുന്നു. സ്മാര്‍ട്ട്‌ഫോണുകളിലും ടി.വി ഉപകരണങ്ങളിലും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു.

TAGS :
Next Story