Quantcast

സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കിതാ ഒരു ദുഖ വാര്‍ത്ത

ഈ വർഷാരംഭം മുതൽ ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് 15 ശതമാനത്തിന്റെ തകർച്ചയാണ് സംഭവിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    13 Nov 2018 9:31 AM GMT

സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കിതാ ഒരു ദുഖ വാര്‍ത്ത
X

ഉത്സവകാല വിൽപ്പനക്ക് ശേഷം സ്മാർട്ട്ഫോൺ വിപണിയിൽ ഇനി വിലക്കയറ്റത്തിന്റെ കാലം. ദിപാവലി ഉൾപ്പടെയുള്ള ഉത്സവകാല ഓഫറുകൾ വഴി വൻ വിൽപ്പന നടത്തിയ സ്മാർട്ട്ഫോൺ നിർമാതാക്കൾ പലരും, ഇപ്പോൾ ഫോണുകൾക്ക് വില ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്.

ഈ വർഷാരംഭം മുതൽ ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് 15 ശതമാനത്തിന്റെ തകർച്ചയാണ് സംഭവിച്ചിരിക്കുന്നത്. ഇതേ തുടർന്ന് സ്മാർട്ട്ഫോണുകൾക്ക് അഞ്ചു ശതമാനം മുതൽ എട്ട് ശതമാനം വരെ വില വർദ്ധനക്കാണ് സാധ്യത. ഷവോമി ഉൾപ്പടെയുള്ള ചെെനീസ് ബാൻഡുകളാണ് ഫോണുകൾക്ക് വിലക്കയറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ചുവട് പിടിച്ച് സാംസങ്, ഓപ്പോ, വിവോ കമ്പനികളും വില വർദ്ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദീപാവലി സീസണിൽ ടാർഗറ്റിന്റെ 60-70 ശതമാനം വരെ ഷവോമി, റിയൽമി ബാൻഡുകൾ നേടിയെടുത്തിരുന്നു. ഇതേ തുടർന്നാണ് ഫോണുകൾക്ക് വില വർദ്ധിപ്പിക്കാനുള്ള തീരുമാനം. ഏതേങ്കിലും ഒരു ലീഡിങ് കമ്പനി വില വർദ്ധിപ്പിക്കുന്നതിനായി അവസരം നോക്കി നിൽക്കുകയായിരുന്ന സാംസങ്, ഓപ്പോ, വിവോ ബാൻഡുകളും ഇതേ തുടർന്ന് അതാത് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വില വർദ്ധിപ്പിക്കുമെന്ന് എെ.ഡി.സി ഇന്ത്യ റസർച്ച് ഡയറക്ടർ നവഖേന്തർ സിങ് പറഞ്ഞു.

TAGS :
Next Story