Quantcast

ഐഫോണ്‍ X പൊട്ടിത്തെറിച്ചു; പ്രതീക്ഷിക്കാത്തതെന്ന് ആപ്പിള്‍ 

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തപ്പോഴായിരുന്നു ഫോണ്‍ ചൂടാവുകയും പിന്നാലെ പൊട്ടിത്തെറിക്കുകയും ചെയ്തത്. 

MediaOne Logo

Web Desk

  • Published:

    15 Nov 2018 4:22 AM GMT

ഐഫോണ്‍ X പൊട്ടിത്തെറിച്ചു; പ്രതീക്ഷിക്കാത്തതെന്ന് ആപ്പിള്‍ 
X

ഐഫോണ്‍ ഈ വര്‍ഷം ഇറക്കിയ മൂന്ന് മോഡലുകള്‍ പ്രതീക്ഷിച്ച വില്‍പന നടക്കാതെ വിഷമിക്കുമ്പോള്‍ കമ്പനിക്ക് മറ്റൊരു തലവേദന. ഐഫോണ്‍ X പൊട്ടിത്തെറിച്ചതാണ് കമ്പനിക്കിപ്പോള്‍ ക്ഷീണമായി മാറിയിരിക്കുന്നത്. യുഎസിലാണ് സംഭവം. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തപ്പോഴായിരുന്നു ഫോണ്‍ ചൂടാവുകയും പിന്നാലെ പൊട്ടിത്തെറിക്കു കയും ചെയ്തത്. റോക്കി മുഹമ്മദലി എന്നയാളാണ് തന്റെ ഫോണ്‍ പൊട്ടിത്തെറിച്ചതായി ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. ഐ.ഒ.എസിന്റെ പുതിയ പതിപ്പ് 12.1ലേക്ക് അപ്‌ഗ്രേഡ് ചെയ്തപ്പോഴാണ് പൊട്ടിത്തെറിയെന്ന് ഇയാള്‍ പറയുന്നു.

അതേസമയം മുഹമ്മദലിയുടെ ട്വീറ്റിന് മറുപടിയുമായി കമ്പനി തന്നെ രംഗത്ത് എത്തി. പ്രതീക്ഷിക്കാത്ത സംഭവമാണിതെന്നും നിങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ആപ്പിള്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇയാള്‍ ഐഫോണിന്റെ X മോഡല്‍ വാങ്ങിയത്. അപ്‌ഡേഷന്‍ പൂര്‍ത്തിയായ ശേഷം ഫോണ്‍ ഓണാക്കിയപ്പോഴായിരുന്നു പുക ശ്രദ്ധയില്‍പെട്ടത്, പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയന്നു. ആപ്പിള്‍ ട്വീറ്റ് ചെയ്തത് പോലെ ഐഫോണ്‍ പൊട്ടിത്തെറിക്കുന്നത് അസാധാരണ സംഭവമാണ്. അതും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍.

ആപ്പിളിന്റെ പുതിയ ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍ എസ് മാക്സ്, ഐഫോണ്‍ ടെന്‍ ആര്‍ എന്നിവ ഇൌ വര്‍ഷമാണ് പുറത്തിറക്കിയത്. കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ വാച്ചിന്റെ നാലാം തലമുറയും പുറത്തിറക്കിയിരുന്നു. അതേസമയം ഇതില്‍ ടെന്‍ ആറിന് മാത്രമാണ് വിലയില്‍ കുറവുള്ളത്. അതിനാല്‍ തന്നെ മോഡലുകള്‍ പ്രതീക്ഷിച്ച വില്‍പന നടക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയില്‍ ടെന്‍ ആര്‍ അടുത്തിടെയാണ് എത്തിയത്.

TAGS :
Next Story