Quantcast

ഫേസ്ബുക്ക് മെസഞ്ചര്‍ ആഗോളവ്യാപകമായി തടസപ്പെട്ടു

ഡെസ്‌ക് ടോപ്പ് വഴി മെസഞ്ചര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്ക് ‘Sorry, something went wrong,’ എന്ന സന്ദേശമാണ് ലഭിച്ചത്. ആപ്ലിക്കേഷന്‍ വഴി ന്യൂസ് ഫീഡ് അപ്‌ഡേറ്റാവുന്നത് തടസപ്പെടുകയും റിഫ്രഷ് ചെയ്യാന്‍

MediaOne Logo

Web Desk

  • Published:

    20 Nov 2018 7:27 AM GMT

ഫേസ്ബുക്ക് മെസഞ്ചര്‍ ആഗോളവ്യാപകമായി തടസപ്പെട്ടു
X

ഫേസ്ബുക്കിന്റെ മെസഞ്ചര്‍ സേവനങ്ങള്‍ ആഗോളവ്യാപകമായി പണിമുടക്കി. ഫേസ്ബുക്കിനും ചിലഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും വൈകാതെ പരിഹരിച്ചു. എന്നാല്‍ മെസഞ്ചര്‍ കുറഞ്ഞത് 20 മിനുറ്റോളം പൂര്‍ണ്ണമായും തടസപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് പൂര്‍ണ്ണമായും തടസപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മെസഞ്ചറിനും കുഴപ്പം സംഭവിച്ചത്.

ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള മറ്റു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഉപയോക്താക്കള്‍ മെസഞ്ചറിനുണ്ടായ കുഴപ്പം പങ്കുവെച്ചത്. തുടര്‍ച്ചയായുണ്ടാകുന്ന സാങ്കേതിക തടസങ്ങള്‍ ഫേസ്ബുക്കിന് തലവേദനയായിരിക്കുകയാണ്. ഞായറാഴ്ച്ച ഫേസ്ബുക്ക് തടസപ്പെട്ട കൂട്ടത്തില്‍ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിനേയും ഇന്‍സ്റ്റഗ്രാമിനേയും ഈ പ്രശ്‌നം ബാധിക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് പ്രശ്‌നങ്ങളില്‍ ചെയ്തവരില്‍ ഭൂരിഭാഗവും(49ശതമാനം) റിപ്പോര്‍ട്ടു ചെയ്തത്. മെസേജ് അയക്കുന്നതിലെ കുഴപ്പവും(28 ശതമാനം) ലോഗിന്‍ ശ്രമങ്ങള്‍ പരാജയപ്പെടുന്നതുമായിരുന്നു(22 ശതമാനം) പരാതികളില്‍ ഭൂരിഭാഗവും. ഡെസ്‌ക് ടോപ്പ് വഴി മെസഞ്ചര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്ക് 'Sorry, something went wrong,' എന്ന സന്ദേശമാണ് ലഭിച്ചത്. ആപ്ലിക്കേഷന്‍ വഴി ന്യൂസ് ഫീഡ് അപ്‌ഡേറ്റാവുന്നത് തടസപ്പെടുകയും റിഫ്രഷ് ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്തു.

ഞായറാഴ്ച്ചത്തെ തടസപ്പെടല്‍ ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡിനേയും ആപ്പിന്റെ ഭാഗങ്ങളേയും ബാധിച്ചിരുന്നു. ഇന്ത്യയിലും അമേരിക്കയിലുമാണ് കൂടുതല്‍ ഉപയോക്താക്കള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടത്. ഒരുമണിക്കൂറോളമാണ് പ്രശ്‌നങ്ങള്‍ സംഭവിച്ചത്. 100 കോടിയിലേറെ പേര്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ഫേസ്ബുക്കിന്റേത്. അതേസമയം തിങ്കളാഴ്ച്ച മെസഞ്ചറിന് കുഴപ്പമുണ്ടായെങ്കിലും ഇന്‍സ്റ്റഗ്രാമിനെ പ്രശ്‌നങ്ങള്‍ ബാധിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ അപ്‌ഡേഷനിലുണ്ടായ പാളിച്ചയാണ് കുഴപ്പങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് സൂചന.

TAGS :
Next Story