നാലു ക്യാമറകളുമായി സാംസങ് ഗ്യാലക്സി A9 ഇനി ഇന്ത്യയിലും
പിങ്ക്, കാവിയർ ബ്ലാക്ക്, ബ്ലൂ നിറങ്ങളിലാണ് ഗാലക്സി A9 മോഡലുകൾ ലഭ്യമാവുക.
ലോകത്താദ്യമായി പിന്നിൽ നാല് ക്യാമറകളുമായി മൊബെെൽ ഫോൺ പ്രേമികളെ വിസ്മയിപ്പിച്ച സാംസങ്ങിന്റെ ഗാലക്സി A9 ഇന്ത്യയിൽ പുറത്തിറങ്ങി. ആദ്യത്തെ റെയര്‍ ക്യാമറ ക്വാഡ് ഫോണ്‍ എന്ന വിശേഷണവുമായി എത്തുന്ന ഗലക്സി A9ന് അള്‍ട്ര വൈഡ് സെൻസർ, ടെലിഫോട്ടോ, 5 മെഗാപിക്സൽ ഡെപ്ത് സെന്‍സറുകള്‍ക്ക് പുറമേ ഒരു 24 മെഗാപിക്സലിന്റെ മെയിൻ ക്യാമറയും ഉള്‍കൊള്ളുന്ന നാല് ക്യാമറകളാണുള്ളത്.
കൂടുതൽ ക്ലാരിറ്റിയിലും, ഷാർപ്പനെസിലുമുള്ള ചിത്രങ്ങൾ ഗാലക്സി A9ൽ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സെൽഫി പ്രേമികൾക്കായി 24 മെഗാപിക്സലിന്റെ ഒരു ക്യാമറയും ഫോണിലുണ്ട്. പിങ്ക്, കാവിയർ ബ്ലാക്ക്, ബ്ലൂ നിറങ്ങളിലാണ് മോഡലുകൾ ലഭ്യമാവുക.
ആന്‍ഡ്രോയിഡ് ഓറീയോയില്‍ പ്രവര്‍ത്തിക്കുന്ന ഡ്യൂവല്‍ സിം ഫോണാണ് ഗാലക്സി A9. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സ്ക്രീനോടെ, 1080x2220 പിക്സൽ റെസല്യൂഷനാണ് ഫോണിനുള്ളത്. സൂപ്പര്‍ എ.എം.ഒ.എല്‍.ഇ.ഡി പാനലാണ് സ്ക്രീനില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്ക്രീന്‍ അനുപാതം 18.5:9 ആണ്. 3,800 എം.എ.എച്ച് ബാറ്ററി പവറുള്ള ഗാലക്സിക്ക് ഫേസ് അൺലോക്ക് സൗകര്യവും, റിയർ ഫിംഗർപ്രിന്റ് സെൻസർ സൗകര്യവുമുണ്ട്.
Adjust Story Font
16