വിപണി ചതിച്ചു; പഴയ എെഫോണ്‍ എക്സ് വീണ്ടും ഇറക്കാന്‍ ആപ്പിള്‍
എെഫോൺ XS, എെഫോൺ XS മാക്സ് എന്നിവയാണ് ആപ്പിളിൽ നിന്നും ഒടുവിലായി വിപണിയിലിറങ്ങിയത്.
പുതുതായി ഇറക്കിയ എെഫോൺ വേർഷനുകൾക്ക് പ്രതീക്ഷിച്ച പോലെ വിപണിയിൽ തരംഗം ഉണ്ടാക്കാൻ പറ്റാത്ത സാഹചര്യത്തിൽ, എെഫോൺ Xന്റെ ഉൽപാദനം പുനരാരംഭിക്കാൻ ആപ്പിൾ തീരുമാനം. വിപുലീകരിച്ച ഫീച്ചറുകളും, കനപ്പെട്ട വിലയും, ബ്രാൻഡ് പേരുമായി അവസാനം ഇറങ്ങിയ ആപ്പിൾ എെഫോണുകൾ ഒന്നും തന്നെ വിപണിയിൽ കാര്യമായ പ്രതികരണമുണ്ടാക്കിയിരുന്നില്ല.
എെഫോൺ XS, എെഫോൺ XS Max എന്നിവയാണ് ആപ്പിളിൽ നിന്നും ഒടുവിലായി വിപണിയിലിറങ്ങിയത്. എന്നാൽ കമ്പനി പ്രതീക്ഷിച്ചത് പോലുള്ള വിൽപ്പന ഇവക്ക് ലഭിച്ചിരുന്നില്ല. ഇതിനാൽ പുതിയ എെഫോണുകളുടെ ഉൽപാദനം കുറക്കാൻ കമ്പനി നേരത്തെ തീരുമാനിച്ചിരിന്നു. ഇതിന്റെ പശ്ചാതലത്തലാണ് മികച്ച പ്രതികരണം ലഭിച്ച എെഫോൺ എക്സ് വീണ്ടും വിപണിയിലിറക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Adjust Story Font
16