Quantcast

രാഷ്ട്രീയകാര്യ പരസ്യങ്ങള്‍ക്ക് കര്‍ശന ചട്ടം കൊണ്ടുവന്ന് ഗൂഗിള്‍

തെരഞ്ഞെുടുപ്പുകളെ സ്വാധീനിക്കാൻ ഗൂഗിൾ പോലുള്ള ഓൺലെെൻ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതായുള്ള ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നു വന്നിരുന്നു

MediaOne Logo

Web Desk

  • Published:

    23 Nov 2018 4:03 PM GMT

രാഷ്ട്രീയകാര്യ പരസ്യങ്ങള്‍ക്ക് കര്‍ശന ചട്ടം കൊണ്ടുവന്ന് ഗൂഗിള്‍
X

രാഷ്ട്രീയ പരസ്യങ്ങൾ സ്വീകരിക്കുന്നതിനുള്ള ചട്ടങ്ങൾ കർശനമാക്കി
ഗൂഗിൾ. യൂറോപ്പ്യൻ യൂണിയനിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ആഡ് നിയമങ്ങളിൽ മാറ്റം വരുത്താൻ ഗൂഗിൾ തീരുമാനമെടുത്തിരിക്കുന്നത്. വ്യാജ വിവരങ്ങൾ തടയുന്നതിനും, സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നടപടികളാണ് അമേരിക്കൻ ടെക്ക് ഭീമൻ കെെകൊണ്ടിരിക്കുന്നത്. അടുത്ത വർഷമാണ് യൂറോപ്പിലെ ഇരുപത്തേഴോളം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർ, ഇ.യുവിലേക്കുള്ള 705 നിയമനിർമാതാക്കളെ തെരഞ്ഞെടുക്കാനിരിക്കുന്നത്.

തെരഞ്ഞെുടുപ്പുകളെ സ്വാധീനിക്കാൻ ഗൂഗിൾ പോലുള്ള ഓൺലെെൻ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതായുള്ള ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നു വന്നിരുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലടക്കം ബാഹ്യശക്തികൾ ഇടപെട്ടിരുന്നതായി വിമർശനമുണ്ടായിരുന്നു. ഫെയ്സബുക്ക് ഉള്‍പ്പടെുള്ള സോഷ്യൽ മീഡിയ സെെറ്റുകൾ ഇതിന്റെ പേരിൽ പ്രതികൂട്ടിലായ സന്ദർഭമുണ്ടായി. ഇതേ തുടർന്ന് കൂടതൽ സൂക്ഷമായ പരിശോധനക്ക് ശേഷം മാത്രമായിരിക്കും രാഷ്ട്രീയകാര്യ പരസ്യങ്ങൾ കെെകാര്യം ചെയ്യുകയുള്ളൂ എന്നാണ്
ഗൂഗിളിന്റെ നലപാട്. നേരത്തെ, അമേരിക്കൻ സ്റ്റേറ്റ് ഇലക്ഷനിൽ
ഗൂഗിൾ ഇത് പ്രാവർത്തികമാക്കുകയുണ്ടായി. ഗൂഗിളിന് പുറമെ ബ്രസീൽ, ബ്രിട്ടൺ തെരഞ്ഞെടുപ്പുകളിൽ ഫെയസ്ബുക്കും സമാന സംവിധാനം കൊണുവന്നിരുന്നു.

രാഷ്ട്രീയ പരസ്യം നൽകുന്നവർ അതിന്റെ ആധികാരികതയും, ഉറവിടവും ലഭ്യമാക്കണമെന്നാണ് പുതിയ ചട്ടം. സുതാര്യതയുടെ ഭാഗമായി പരസ്യത്തിന്റെ എല്ലാ വിവരങ്ങളും ഏത് സമയവും ഗൂഗിൾ ലഭ്യമാകുന്നതായിരിക്കുമെന്നും കമ്പനി പറഞ്ഞു.

TAGS :
Next Story