വാട്സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷനാകാം, ആപ്പ് ഡിലീറ്റ് ചെയ്യാതെ...
കുറച്ച് ദിവസത്തേക്ക് വാട്സ്ആപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മിക്കപ്പോഴും ചെയ്യുക ആപ്പ് ഡിലീറ്റ് ചെയ്യുകയായിരിക്കും.
ട്വിറ്റര്‍, ഫേസ്‍ബുക്ക്, സ്നാപ്ചാറ്റ് പോലെ ഒട്ടുമിക്ക സോഷ്യല്‍മീഡിയ ഇടങ്ങളിലും ആവശ്യം കഴിഞ്ഞാല്‍ ലോഗ് ഔട്ട് ചെയ്യാനുള്ള സൌകര്യമുണ്ട്. അതോടെ ആ സൈറ്റുകളില്‍ നിന്ന് അകന്നിരിക്കാനും ഉപയോക്താവിന് കഴിയും. പക്ഷേ വാട്സ്ആപ്പിന് മാത്രം ലോഗ് ഔട്ട് എന്നൊരു സൌകര്യമില്ല. അതുകൊണ്ട് തന്നെ എപ്പോളൊക്കെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ഇന്റര്‍നെറ്റ് ഓണ്‍ ചെയ്താലും അപ്പോള്‍ തന്നെ മെസേജുകള്‍ എത്തുകയും ചെയ്യും. കുറച്ച് ദിവസത്തേക്ക് വാട്സ്ആപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മിക്കപ്പോഴും ചെയ്യുക ആപ്പ് ഡിലീറ്റ് ചെയ്യുകയായിരിക്കും. എന്നാല്‍ അത് ഉപയോക്താവിനെ സംബന്ധിച്ച് അത്ര സുഖമുള്ള കാര്യവുമല്ല.
സന്ദേശം സ്വീകരിക്കപ്പെട്ടു, വായിച്ചു എന്ന സൂചന മെസേജ് അയക്കുന്നയാള്‍ക്ക് നല്‍കുന്ന ബ്ലൂ ടിക്ക് ഓഫ് ചെയ്ത് വച്ചാലും വലിയ പ്രയോജനമൊന്നുമില്ല. സന്ദേശം അയച്ചയാള്‍ക്ക് ലഭിച്ചോ വായിച്ചോ എന്നൊക്കെ ഊഹിക്കാന്‍ കഴിയുമെന്നാണ് അതിലെ പോരായ്മ. മറ്റൊന്നാണ് ഉപയോക്താവ് വാട്സ്ആപ്പ് ഓണ്‍ ചെയ്താല്‍ കോണ്‍ടാക്സിലുള്ള എല്ലാവര്‍ക്കും ഓണ്‍ലൈനാണെന്ന് കാണാനും കഴിയും. ഒരൊറ്റ ക്ലിക്കിലൂടെ വാട്സ്ആപ്പില്‍ നിന്ന് ഇറങ്ങിപ്പോകാനും കഴിയില്ല. നിങ്ങളുടെ ഇന്റര്‍നെറ്റ് ഓഫ് ചെയ്യാതെയും മൊബൈല്‍ ഫോണ്‍ സൈലറ്റ് മോഡിലാക്കാതെയും മൂന്നാമതൊരു ആപ്പിന്റെ സഹായം തേടാതെയും വാട്സ്ആപ്പില്‍ എങ്ങനെ മറഞ്ഞിരിക്കാന്‍ കഴിയുമെന്നതാണ് ഇനി പറയാന്‍ പോകുന്നത്.
സാധാരണ കുറച്ച് ദിവസത്തേക്ക് വാട്സ്ആപ്പിനോട് വിടപറയുന്നവര്‍ ചെയ്യുന്നത് മൊബിവോള്‍, നോറൂട്ട് ഫയര്‍വാള്‍ പോലുള്ള ഫയര്‍വാള്‍ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്ത് മറഞ്ഞിരിക്കാന്‍ ഇവയെ ആശ്രയിക്കുക എന്നതാണ്. പക്ഷേ മിക്ക ഫയര്‍വാള്‍ ആപ്പുകളും ശരിയായ വിധം പ്രവര്‍ത്തിക്കണമെങ്കില്‍ ആദ്യം നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്യേണ്ടി വരും. ഉപയോക്താവിന്റെ ഡാറ്റ സ്വകാര്യത സംബന്ധിച്ച് യാതൊരു ഉറപ്പും നല്‍കാന്‍ ഇത്തരം ആപ്പുകള്‍ക്ക് കഴിയുകയുമില്ല. എന്നാല്‍ മൂന്നാമതൊരു ആപ്പിന്റെ സഹായം തേടാതെ, ഇന്റര്‍നെറ്റ് ഓഫ് ചെയ്യാതെ തന്നെ വാട്സ്ആപ്പില്‍ മറഞ്ഞിരിക്കാന്‍ കഴിയുമെന്നതാണ് വസ്തുത. ഇതിന് ചെയ്യേണ്ടത് ഇത്ര മാത്രം.
വാട്സ്ആപ്പ് മെസേജുകള്‍ക്കും കോളുകള്‍ക്കും നിശ്ചയിച്ചിരിക്കുന്ന റിങ്ടോണ്‍ മാറ്റുകയെന്നതാണ് ആദ്യപടി. വാട്സ്ആപ്പില്‍ സൈലന്റ് മോഡ് എന്നൊരു സൌകര്യമില്ല. അതിനെ മറികടക്കാന്‍ മറ്റൊരു മാര്‍ഗമുണ്ട്. പുതിയൊരു റിങ്ടോണ്‍ ഉപയോക്താവ് സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രണ്ടോ മൂന്നോ സെക്കന്റ് നിശബ്ദത റെക്കോര്‍ഡ് ചെയ്ത് 'സൈലന്റ് റിങ്ടോണ്‍' എന്ന പേരില്‍ ഫോണില്‍ സൂക്ഷിക്കുക. ഇതിന് ശേഷം വാട്സ്ആപ്പ് തുറക്കുക. സെറ്റിങ്സില്‍ പ്രവേശിച്ച ശേഷം നോട്ടിഫിക്കേഷനില്‍ നോട്ടിഫിക്കേഷന്‍, കോള്‍ റിങ്ടോണുകള്‍ എന്നിവക്ക് 'സൈലന്റ് റിങ്ടോണ്‍' എന്നത് തിരഞ്ഞെടുക്കുക.
അടുത്ത ഘട്ടം നിങ്ങളുടെ ഫോണിലെ സെറ്റിങ്സിലാണ്. ആന്‍ഡ്രോയ്ഡില്‍ സെറ്റിങ്സ് തുറക്കുക. അതില്‍ Apps>> Open list of Apps>>Select WhatsApp>> എന്നിങ്ങനെ പോകുക. ഇതിന് ശേഷം നോട്ടിഫിക്കേഷനില്‍ വാട്സ്ആപ്പിലേക്കുള്ള മുഴുവന്‍ നോട്ടിഫിക്കേഷനുകളും ഡിസേബിള്‍ ചെയ്യുക. വൈബ്രേഷനും പോപ്പ്ആപ്പ്സും ഡിസേബിള്‍ ചെയ്യുക. ഇതോടെ നിങ്ങള്‍ വാട്സ്ആപ്പ് തുറക്കുന്നത് വരെ പുതിയ ഏതെങ്കിലും സന്ദേശമുള്ളതായി അറിയിച്ചുള്ള നോട്ടിഫിക്കേഷന്‍ വരുന്നത് നിലയ്ക്കും.
നോട്ടിഫിക്കേഷന്‍ ലൈറ്റ് അണയ്ക്കുകയാണ് അടുത്തഘട്ടം. ഇതിനായി വാട്സ്ആപ്പ് തുറക്കുക. Settings>>Notifications>>Light എന്നിങ്ങനെ മുന്നോട്ടുപോകുക. ശേഷം none എന്നത് തിരഞ്ഞെടുക്കുക. ഇതിന് ശേഷം നിങ്ങളുടെ സ്ക്രീനില്‍ നിന്നും വാട്സ്ആപ്പ് ഷോട്ട്കട്ട് നീക്കം ചെയ്യുക.
ഇനി ചെയ്യേണ്ടത് ഫോണ്‍ സെറ്റിങ്സിലാണ്. സെറ്റിങ്സില്‍ Apps>> Open list of Apps>>Select WhatsApp എന്നിങ്ങനെ പോകുക. ഇതിന് ശേഷം ‘Force stop’ ല്‍ അമര്‍ത്തുക. അടുത്തതായി ഡാറ്റാ ഓപ്ഷനില്‍ ‘Background data’ ഡിസേബിള്‍ ചെയ്യുക. ഇതിന് ശേഷം വാട്സ്ആപ്പിന് നല്‍കിയിട്ടുള്ള ആപ്പ് പെര്‍മിഷന്‍സ് മുഴുവനും റദ്ദാക്കുക. ഇതോടെ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് ഈ ആപ്പില്‍ നിന്ന് അപ്രത്യക്ഷനാകാന്‍ കഴിയും.
Adjust Story Font
16