ക്വാറയില്‍ നിന്നും 100 മില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റ ഹാക്ക് ചെയ്ത് ചോര്‍ത്തി

ക്വാറയില്‍ നിന്നും 100 മില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റ ഹാക്ക് ചെയ്ത് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച്ചയാണ് ഡാറ്റ ചോര്‍ന്നതായി ക്വാറ കണ്ടെത്തുന്നത്. ഉപഭോക്താക്കളുടെ യൂസര്‍ നെയിം, ഇ-മെയില്‍ അഡ്രസ്, പാസ്വേഡിന്റെ എന്‍ക്രിപ്റ്റഡ് വേര്‍ഷന്‍ എന്നിവയാണ് ചോര്‍ത്തപ്പെട്ടത്. വേറൊരു സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ നിന്നും കോണ്ടാക്റ്റ്, ഡെമോഗ്രാഫിക്ക് വിവരങ്ങള്‍ എന്നിവ ശേഖരിച്ച് എടുത്തു വെച്ചിട്ടുണ്ടെങ്കില്‍ അതും ചോര്‍ത്തിയതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ക്വാറ പറയുന്നുണ്ട്.
സൈറ്റില്‍ നിന്നും ചില സ്വകാര്യ വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ടെന്ന് ക്വാറ പറയുന്നു. ക്വാറയില്‍ നിന്നുള്ള വിവരങ്ങള്‍ ഇതിനകം പൊതുവായി ലഭിക്കുന്നതാണ്. പക്ഷേ അക്കൌണ്ടുകളുടെ വിവരങ്ങള്‍ സ്വകാര്യ വിവരങ്ങള്‍ എന്നിവ ചോര്‍ത്തപ്പെട്ടത് ഗൌരവപ്പെട്ട സംഗതിയാണ്.’; ക്വാറ സി.ഇ.ഒ. ആഡം ഡി.ആഞ്ചലോ ബ്ലോഗിലൂടെ അറിയിച്ചു. ചോര്‍ത്തപ്പെട്ട അക്കൌണ്ടുകളെ ക്വാറ ഇ-മെയില്‍ വഴി അറിയിച്ചിട്ടുണ്ട്.
നിയമാധികാരികളെ വിവരമറിയിച്ചിട്ടുണ്ടെന്ന് ക്വാറ അറിയിച്ചു. ഡിജിറ്റല്‍ ഫോറന്‍സിക്ക് വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം അവരെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ക്വാറ അറിയിച്ചു.
Adjust Story Font
16