Quantcast

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇനി പറന്ന് വരും !

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ആകാശ മാര്‍ഗം ഡ്രോണ്‍ വഴി എത്തിച്ച് നല്‍കുന്നതിനാണ് സൊമാറ്റോ പദ്ധതിയിടുന്നത്

MediaOne Logo

Web Desk

  • Published:

    5 Dec 2018 3:22 PM GMT

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇനി പറന്ന് വരും !
X

വിശക്കുമ്പോള്‍ ഓണ്‍ലൈനായി ഭക്ഷണം വാങ്ങിക്കുന്നത് ഇന്ന് സര്‍വ സാധാരണമാണ്. നാടെങ്ങും വിവിധ കമ്പനികളുടെ ഡെലിവറി ജോലിക്കാരെയും നമുക്ക് കാണാനാകും. എന്നാല്‍ ഓര്‍ഡര്‍ ഭക്ഷണം പറന്ന് വരുന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ ? അത്തരത്തിലൊരു പദ്ധതിയുടെ പണിപ്പുരയിലാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഗ്രൂപ്പായ ‘സൊമാറ്റോ’.

സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ആകാശ മാര്‍ഗം ഡ്രോണ്‍ വഴി എത്തിച്ച് നല്‍കുന്നതിനാണ് സൊമാറ്റോ പദ്ധതിയിടുന്നത്. ലക്‌നൗ കേന്ദ്രമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘ടെക്ക് ഈഗിളു’മായി ചേര്‍ന്നാണ് സൊമാറ്റോ പറക്കും ഭക്ഷണത്തിന് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി സൊമാറ്റോ സി.ഇ.ഓ ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു. എന്നാല്‍ ‘ടെക്ക് ഈഗിളു’മായുള്ള ഇടപാടിന്റെ തുക പുറത്ത് വിട്ടിട്ടില്ല.

ഭാവിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പ്രാപ്തമായതാണ് റോബോട്ടിക് സാങ്കേതിക വിദ്യയെന്ന് പറഞ്ഞ ഗോയല്‍, ഇതിലുള്ള നിക്ഷേപം കമ്പനിക്ക് വലിയ മുതല്‍കൂട്ടായിരിക്കുമെന്നും പറഞ്ഞു. നിലവില്‍ കമ്പനിയുടെ 65 ശതമാനത്തില്‍ അധികം വരുമാനവും ലഭിക്കുന്നത് ഫുഡ് ഡെലിവറി ബിസിനസിലൂടെയാണ്. ഇന്ത്യയിലെ നൂറിലധികം നഗരങ്ങളില്‍ ഫുഡ് ഡെലിവറി സേവനം നല്‍കി വരുന്ന സൊമാറ്റോക്ക് 75,000ല്‍ അധികം റെസ്‌റ്റോറന്റുകളുമായി ഡെലിവറി പങ്കാളിത്തമുണ്ട്.

TAGS :
Next Story