ട്വിറ്ററില്‍ കൂടുതല്‍ പങ്കുവെക്കപ്പെട്ടത് ഛേത്രിയുടെ ആരാധകരോടുള്ള ആ അപേക്ഷ
34കാരനായ ഛേത്രി ജൂണ്‍ 2ന് ഇട്ട വീഡിയോ ട്വീറ്റ് 60000ത്തിലേറെ തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകരോട് പറയുന്ന ഛേത്രിയുടെ ആ ട്വീറ്റാണ് 2018ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ടതെന്ന് ട്വിറ്റര്‍. കെനിയക്കെതിരെ ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ കളിക്കാനിറങ്ങും മുന്നാണ് ഛേത്രി ആരാധകരുടെ പിന്തുണ ട്വിറ്ററിലൂടെ തേടിയത്. 34കാരനായ ഛേത്രി ജൂണ്‍ 2ന് ഇട്ട വീഡിയോ ട്വീറ്റ് 60000ത്തിലേറെ തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്.

ഛേത്രിയുടെ ചരിത്രപരമായ ആ ഫുട്‌ബോള്‍ ട്വീറ്റിന്റെ പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് വിരുഷ്‌ക താരദമ്പതികളാണ്. കര്‍വാ ചൗഥ് ആഘോഷത്തിന്റെ ഭാഗമായാണ് വിരാട് കോഹ്‌ലി അനുഷ്‌ക ദമ്പതികളുടെ ചിത്രം ട്വിറ്ററില്‍ ഇട്ടത്. രണ്ട് ലക്ഷത്തോളം ഇഷ്ടം നേടിയ ഈ ചിത്രമാണ് 2018ല്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയ ട്വീറ്റ്. ട്വിറ്ററില്‍ ഈ വര്‍ഷം സൂപ്പര്‍ഹിറ്റായ ആദ്യ പത്ത് ഹാഷ്ട ടാഗുകളില്‍ ഏഴും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ടിവി മേഖലയുമായി ബന്ധപ്പെട്ടതായിരുന്നുവെന്നതും ശ്രദ്ധേയം.
#Sarkar, #Viswasam, #BharatAneNenu, #AravindhaSametha, #Rangasthalam, #Kaala എന്നീ സിനിമാ ടാഗുകളും #BiggBossTelugu2 എന്ന ടെലിവിഷന്‍ ഷോ ടാഗുമാണ് ആദ്യ ഏഴു സ്ഥാനങ്ങളിലുള്ളത്. ചെന്നൈ സൂപ്പര്‍ കിംങ്‌സ് ഐ.പി.എല്ലില്‍ തിരിച്ചുവന്നതിന്റെ ഭാഗമായി വന്ന #WhistlePodu ടാഗും തുറന്നു പറച്ചിലുകളുടെ #MeToo ടാഗും ട്വിറ്ററില്‍ സൂപ്പര്‍ ഹിറ്റായി.

ട്വിറ്ററില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും ഇന്ത്യയിലെ പ്രമുഖരില്‍ ട്വിറ്ററില്‍ മുന്നിലുണ്ട്. ആറാംസ്ഥാനത്ത് പവന്‍ കല്യാണും ഏഴാമത് ഷാരൂഖ് ഖാനും എട്ടാമത് തമിഴ് നടന്‍ വിജയുമാണുള്ളത്.
Adjust Story Font
16