ഭാഗ്യശാലികള്‍ക്ക് ഗാലക്‌സി നോട്ട് 9 നേടാന്‍ അവസരമൊരുക്കി സാംസങ്
തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സാംസങ് മത്സരവിവരം പുറത്തുവിട്ടിരിക്കുന്നത്.

മൂന്ന് പേര്‍ക്കാണ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി നോട്ട്9 നേടാന്‍ സാംസങ് അവസരമൊരുക്കിയിരിക്കുന്നത്. 1 ടെറാബൈറ്റ് (1000 ജി.ബി) സ്‌റ്റോറേജാണ് ഗാലക്‌സി നോട്ട് 9ന്റെ പ്രധാന സവിശേഷതയായി സാംസങ് എടുത്തുപറയുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു മത്സരമാണ് സാംസങ് ഓണ്‍ലൈനില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സാംസങ് മത്സരവിവരം പുറത്തുവിട്ടിരിക്കുന്നത്. ഈ സന്ദേശത്തില്‍ സാംസങ് നല്‍കിയിരിക്കുന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് പരമാവധി പാട്ടുകളും വീഡിയോകളും ചിത്രങ്ങളും അയക്കുകയാണ് മത്സരം. ഇതില്‍ നിന്നും മൂന്ന് ഭാഗ്യശാലികളെയാണ് സാംസങ് തെരഞ്ഞെടുക്കുക.
ഡിസംബര്‍ ആറിന് തുടങ്ങിയ മത്സരം ഡിസംബര്‍ 15 വരെയാണുള്ളത്. നിയമപരമായി തടസങ്ങളില്ലാത്ത ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
Adjust Story Font
16