Quantcast

ടിക്ടോക്ക് വീഡിയോകള്‍ക്ക് കടിഞ്ഞാണിടണമെന്ന് കേരള പൊലീസ്

MediaOne Logo

Web Desk

  • Published:

    23 Dec 2018 3:52 AM GMT

ടിക്ടോക്ക് വീഡിയോകള്‍ക്ക് കടിഞ്ഞാണിടണമെന്ന് കേരള പൊലീസ്
X

മാന്യമല്ലാത്തതും അധിക്ഷേപകരവുമായ ടിക്ടോക്ക് വീഡിയോകള്‍ക്ക് കടിഞ്ഞാണിടാന്‍ കേരള പൊലീസ്. പ്രേമം തകര്‍ന്നത് ആഘോഷിക്കാനും തേച്ചിട്ട് പോയ അവനെ/ അവളെ ചീത്ത വിളിച്ച് അവഹേളിക്കുകയും ചെയ്യുന്ന വീഡിയോകളാണ് കേരള പൊലീസിനെ ചൊടിപ്പിച്ചത്. സതീഷന്റെ മോനെ തെറി വിളിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ ഈയടുത്ത് വൈറലായിരുന്നു. അതേ സമയം തന്നെ മലപ്പുറത്തെ കിളിനക്കോട് വെച്ച് പെണ്‍കുട്ടികള്‍ക്ക് അധിക്ഷേപമേല്‍ക്കേണ്ടി വന്നതും വാട്ടസ്ആപ്പ് വീഡിയോ കാരണമായിരുന്നു. അതിന് മറുപടി നല്‍കിയ നാട്ടുകാരായ ആളുകളുടെ വീഡിയോ പിന്നീട് വന്‍ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ഇതേ രൂപത്തില്‍ പുറത്തിറങ്ങിയ മലപ്പുറത്തെ അബ്ദു റസാക്കിന് മറുപടി കൊടുത്തുള്ള വീഡിയോയും വലിയ വിമര്‍ശനത്തിനാണ് വഴി വെച്ചത്. ഇതിന് തിരിച്ചുള്ള മറുപടിയെന്ന രൂപത്തില്‍ നിരവധി അബ്ദു റസാക്കുമാരാണ് ഫേസ്ബുക്കില്‍ രംഗത്ത് വന്നത്. പെണ്‍കുട്ടികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിരവധി പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. സാമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തണമെന്നും ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകണം നമ്മുടെ ഇടപെടലുകൾ എന്നും കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

കേരള പൊലിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ നാടിനിതെന്തെന്തുപറ്റി?
സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോൾ മാധ്യമങ്ങളിലെയും സൈബർലോകത്തെയും സംസാരവിഷയം..

അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തുക തന്നെ വേണം
ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകട്ടെ നമ്മുടെ ഇടപെടലുകൾ ...

TAGS :
Next Story