Quantcast

ഡിസംബര്‍ പത്തിന് ശേഷം നിങ്ങളുടെ യുട്യൂബ് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യപ്പെടാം

സേവനം സൗജന്യമാണെന്നതിനാല്‍ പലരും യുട്യൂബിനെ സ്വന്തം വീഡിയോകള്‍ സൂക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്കായിരിക്കും എട്ടിന്റെ പണി കിട്ടുക.

MediaOne Logo

Web Desk

  • Published:

    22 Nov 2019 5:15 AM GMT

ഡിസംബര്‍ പത്തിന് ശേഷം നിങ്ങളുടെ യുട്യൂബ് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യപ്പെടാം
X

ഡിസംബര്‍ പത്ത് എന്നത് പല യുട്യൂബ് അക്കൗണ്ടുകളുടേയും അവസാന ദിവസമായി മാറിയേക്കാം. യുട്യൂബ് അവരുടെ നയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത് നടപ്പിലാക്കുന്നത് ഡിസംബര്‍ പത്ത് മുതലാണ്. കാര്യങ്ങള്‍ കൂടുതല്‍ കര്‍ശനമാകുന്നതോടെ ഒരു ജിമെയില്‍ അക്കൗണ്ടുമായി സ്വന്തം വീഡിയോകള്‍ സൂക്ഷിക്കാനുള്ള ഇടമായി ഇനി യുട്യൂബിനെ കാണാനാകില്ല.

ആര്‍ക്കും സൗജന്യമായി തുടങ്ങാനാകുന്ന വീഡിയോ അപ്‌ലോഡിങ് പ്ലാറ്റ്‌ഫോം എന്ന വിശേഷണം യുട്യൂബ് സ്വയം അവസാനിപ്പിക്കാന്‍ പോവുകയാണ്. ലോകത്തിന്റെ പലയിടത്തു നിന്നും ഇങ്ങനെ അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ പലതും തലവേദനയായതോടെയാണ് യുട്യൂബ് തങ്ങളുടെ നയങ്ങളില്‍ സാരമായ മാറ്റങ്ങള്‍ വരുത്താന്‍ തുനിഞ്ഞിരിക്കുന്നത്. യുട്യൂബ് വീഡിയോകള്‍ വഴി വരുമാനം പ്രതീക്ഷിച്ചിരിക്കുന്നവരുടെയും സ്വന്തം വീഡിയോകള്‍ യുട്യൂബില്‍ ഇട്ട് ഇരിക്കുന്നവരുടേയും നെഞ്ചിടിപ്പ് കൂട്ടുന്ന തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നത്.

സൗജന്യ സേവനമായതിനാല്‍ യുട്യൂബര്‍മാര്‍ ആഗ്രഹിക്കുന്ന അത്രയും കാലം വീഡിയോകള്‍ സൂക്ഷിക്കാന്‍ തങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ലെന്ന പ്രഖ്യാപനം കൂടിയാണ് യുട്യൂബ് നടത്തുന്നത്.

തങ്ങള്‍ക്ക് ലാഭകരമല്ല എന്ന് തോന്നുന്ന ഏത് അക്കൗണ്ടും പൂട്ടുമെന്ന കര്‍ശനമായ നിലപാടാണ് പുതിയ നയത്തില്‍ യുട്യൂബ് എഴുതി ചേര്‍ത്തത്. സൗജന്യ സേവനമായതിനാല്‍ യുട്യൂബര്‍മാര്‍ ആഗ്രഹിക്കുന്ന അത്രയും കാലം വീഡിയോകള്‍ സൂക്ഷിക്കാന്‍ തങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ലെന്ന പ്രഖ്യാപനം കൂടിയാണ് യുട്യൂബ് നടത്തുന്നത്. അക്കൗണ്ട് നീക്കം ചെയ്യുന്നത് സംബന്ധിച്ച് യുട്യൂബിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന വ്യവസ്ഥ കൂടി അവര്‍ ചേര്‍ത്തിട്ടുണ്ട്.

അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അടുത്തിടെ 1200 കോടിരൂപയോളം യുട്യൂബിന് പിഴയിട്ടിരുന്നു. ഇതാണ് നയങ്ങളില്‍ മാറ്റംവരുത്താന്‍ അവര്‍ക്ക് പെട്ടെന്നുള്ള പ്രചോദനമായതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ യുട്യൂബ് ഇത് ഔദ്യോഗികമായി സമ്മതിക്കുന്നില്ല കുട്ടികള്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ വീഡിയോകള്‍ യുട്യൂബിലിട്ടെന്നും. ആ കുട്ടികളുടെ വിവരങ്ങള്‍ യുട്യൂബ് അനധികൃതമായി ശേഖരിച്ചുവെന്നതുമായിരുന്നു കുറ്റം. ഈ ശിക്ഷ ലഭിച്ചതോടെ ആര്‍ക്കും എപ്പോഴും തുടങ്ങാവുന്ന ഒന്ന് എന്നില്‍ നിന്നും യുട്യൂബ് മാറുകയാണ്.

സേവനം സൗജന്യമാണെന്നതിനാല്‍ പലരും യുട്യൂബിനെ സ്വന്തം വീഡിയോകള്‍ സൂക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്നുണ്ട്. അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ പലതും ഒരു ഹിറ്റ് പോലുമില്ലാതെ പ്രൈവറ്റായിട്ടായിരിക്കും സൂക്ഷിച്ചിരിക്കുക. ഇവര്‍ക്കായിരിക്കും എട്ടിന്റെ പണി കിട്ടുക. ഇത്തരം അക്കൗണ്ടുകള്‍ മൊത്തമായി കളഞ്ഞാല്‍ തന്നെ സര്‍വര്‍ സ്‌പേസിന്റെ കാര്യത്തില്‍ യുട്യൂബിന് വന്‍ നേട്ടമാകും. ഇപ്പോള്‍ കാണുന്ന പല യുട്യൂബ് ചാനലുകളും ഡിസംബര്‍ പത്തിന് ശേഷം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം.

TAGS :
Next Story