Quantcast

ഫോണുകള്‍ക്ക് 14,000 രൂപവരെ കുറച്ച് സാംസങിന്റെ വന്‍ ഓഫര്‍

ഇന്ത്യയില്‍ ഗാലക്‌സി ഫോണുകള്‍ വില്‍പനക്കെത്തിയതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സാംസങ് വന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്...

MediaOne Logo

Web Desk

  • Published:

    23 Nov 2019 11:22 AM GMT

ഫോണുകള്‍ക്ക് 14,000 രൂപവരെ കുറച്ച് സാംസങിന്റെ വന്‍ ഓഫര്‍
X

ഗാലക്‌സി ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് വന്‍ഓഫറുമായി ദക്ഷിണകൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്. ഡിസ്‌കൗണ്ടും കാഷ്ബാക്കും അടക്കം സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ 14,000രൂപയുടെ വരെ ഓഫറാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഓഫര്‍ ലഭിക്കുക.

മിഡ് റേഞ്ച് - ബജറ്റ് ഫോണുകള്‍ക്കും ഫഌഗ് ഷിപ്പ് ഫോണുകള്‍ക്കും ഒരേപോലെ കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറില്‍ വാങ്ങാവുന്ന പ്രധാന സാംസങ് ഫോണുകളും ഡിസ്‌കൗണ്ടും.

സാംസങിന്റെ ബജറ്റ് മോഡലുകളില്‍ പ്രധാനപ്പെട്ട A30sന്റെ വില 18900ത്തില്‍ നിന്നും 15999 ആക്കിയാണ് കുറച്ചിരിക്കുന്നത്.

സാംസങ് ഗാലക്‌സി എസ്10ഇ

ഇന്‍സ്റ്റന്റ് കാഷ് ബാക്കായി 8000 രൂപയും എച്ച്.ഡി.എഫ്.സി കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് ഇതിന് പുറമേ 6000 രൂപയുമാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഗാലക്‌സി S10 ഫോണുകളില്‍ ഏറ്റവും വിലക്കുറവില്‍ ലഭിക്കുക ഈ മോഡലായിരിക്കും. 14000 രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുള്ള ഈ മോഡലിന് 55900 രൂപയാണ് വില.

ഗാലക്‌സി S10, S10 പ്ലസ്

ഈ മോഡലുകള്‍ക്ക് ഇന്‍സ്റ്റന്റ് കാഷ് ബാക്കായി 5000 രൂപവരെയും എച്ച്.ഡി.എഫ്.സി കാഷ്ബാക്കായി 6000 രൂപ വരെയുമാണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. S10ന് 5000 രൂപയും S10 പ്ലസിന് 4000 രൂപയുമാണ് ഇന്‍സ്റ്റന്റ് കാഷ് ബാക്കായി ലഭിക്കുക. ഈ രണ്ട് മോഡലുകളും എച്ച്.ഡി.എഫ്.സി ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ 6000 രൂപ വേറെ ഡിസ്‌കൗണ്ടും ലഭിക്കും.

ഗാലക്സി എസ് 10

സാംസങ് ഗാലക്‌സി നോട്ട് 10, നോട്ട് 10 പ്ലസ്

ഈ മോഡലുകള്‍ക്ക് നേരിട്ടുള്ള കാഷ് ഡിസ്‌കൗണ്ട് ഒന്നും സാംസങ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സാംസങിന്റെ ഈ ഫാബ്‌ലറ്റ് മോഡലുകള്‍ക്ക് എച്ച്.ഡി.എഫ്.സി കാര്‍ഡില്‍ 6000 രൂപയുടെ കുറവ് ലഭിക്കും. ഗാലക്‌സി 10 പ്ലസിന് 79999 രൂപയും ഗാലക്‌സി 10ന് 69999 രൂപയുമാണ്.

ബജറ്റ് ഫോണുകള്‍

സാംസങിന്റെ ബജറ്റ് മോഡലുകളില്‍ പ്രധാനപ്പെട്ട A30sന്റെ വില 18900ത്തില്‍ നിന്നും 15999 ആക്കിയാണ് കുറച്ചിരിക്കുന്നത്. 4901 രൂപയുടെ ഡിസ്‌കൗണ്ട് നല്‍കിയിട്ടുള്ള ഗാലക്‌സി എ50എസ്(4 ജിബി) മോഡല്‍ 19999 രൂപക്ക് ലഭിക്കും. ഗാലക്‌സി A70sന്റെ വിലയില്‍ സാംസങ് നേരിട്ട് കുറവ് വരുത്തിയിട്ടില്ല. എന്നാല്‍ ഈ മോഡല്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി 1999 രൂപയുടെ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ലഭിക്കും.

TAGS :
Next Story