നിങ്ങളുടെ വാട്‌സ്ആപ് സുരക്ഷിതമോ? പരിശോധിച്ചറിയാം
വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഒരു മിസ്ഡ് കോള്‍ വഴിയായിരുന്നു പെഗാസുസ് ആക്രമണം ആരംഭിച്ചിരുന്നത്. അപരിചിതമായ ഒരു വാട്‌സ്ആപ് യൂസറില്‍ നിന്നെത്തുന്ന വീഡിയോ സന്ദേശമാണ് പുതിയ വൈറസിന് തുടക്കമിടുന്നത്...
വാട്‌സ്ആപ്പിനിത് വൈറസ് ബാധയുടെ കാലമാണ്. ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകരേയും ആക്ടിവിസ്റ്റുകളേയും ലക്ഷ്യമിട്ട പെഗാസുസ് വൈറസിന് പിന്നാലെ പുതിയ വൈറസ് ആക്രമണവും വാട്‌സ്ആപ്പിന്റെ ഉടമകളായ ഫേസ്ബുക്ക് സമ്മതിച്ചു കഴിഞ്ഞു. വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ചില വീഡിയോകളാണ് വിവരങ്ങള്‍ ചോര്‍ത്തുന്ന വൈറസ് പരത്തുന്നത്. നിങ്ങളുടെ ഫോണ്‍ ഇത്തരം വൈറസ് ആക്രമണങ്ങളില്‍ നിന്നും സുരക്ഷിതമാണോ എന്ന് പരിശോധിച്ചറിയാം.
വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഒരു മിസ്ഡ് കോള്‍ വഴിയായിരുന്നു പെഗാസുസ് ആക്രമണം ആരംഭിച്ചിരുന്നത്. അപരിചിതമായ ഒരു വാട്‌സ്ആപ് യൂസറില്‍ നിന്നെത്തുന്ന വീഡിയോ സന്ദേശമാണ് പുതിയ വൈറസിന് തുടക്കമിടുന്നത്. ഈ വീഡിയോ ലഭിക്കുന്ന ഫോണുകളിലെ വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തിയെടുക്കാനാകും.
ये à¤à¥€ पà¥�ें- വാട്സ് ആപ്പിലെ ഈ തട്ടിപ്പ് സൂക്ഷിക്കുക; ഈ വീഡിയോകള്‍ നിങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തും
ഇന്ത്യയിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അഥവാ CERT-In ഈ വൈറസ് ആക്രമണത്തിനെതിരെ രാജ്യത്തെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഏകമാര്‍ഗ്ഗമായി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നിര്‍ദേശിച്ചത് വാട്‌സ്ആപ്പിന്റെ ഏറ്റവുംപുതിയ വെര്‍ഷനിലേക്ക് മാറുകയെന്നതാണ്.
എങ്ങനെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം?
ഉപയോഗിക്കുന്ന വാട്‌സ്ആപ് വെര്‍ഷന്‍ സുരക്ഷിതമാണോ എന്ന് പരിശോധിച്ചറിയുക മാത്രമാണ് ഉചിതമായ മാര്‍ഗം. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ കുറഞ്ഞത് വാട്‌സ്ആപ്പിന്റെ 2.19.274 എന്ന വെര്‍ഷനും ഐഫോണ്‍ ഉപഭോക്താക്കള്‍ 2.19.100 എന്ന വെര്‍ഷനും ഉപയോഗിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
വാട്‌സ്ആപ്പിന്റെ എന്റര്‍പ്രൈസ് ക്ലൈന്റ് അക്കൗണ്ടുകളില്‍ 2.25.3 വെര്‍ഷന്‍ മുതലാണ് സുരക്ഷിതം. വിന്‍ഡോസ് ഫോണുകളില്‍ വാട്‌സ്ആപ്പിന്റെ 2.18.368 വെര്‍ഷന്‍ മുതല്‍ സുരക്ഷിതമാണ്. ആന്‍ഡ്രോയിഡിലെ വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളില്‍ 2.19.104 മുതലാണ് സുരക്ഷിതം. iOS വാട്‌സ്ആപ്പ് ബിസിനസില്‍ 2.19.100 മുതല്‍ വൈറസ് ബാധയുണ്ടാകില്ല.
Adjust Story Font
16