നൂതന ഭൂനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്- 3 വിക്ഷേപിച്ചു
പി.എസ്.എല്‍.വി - 47 ആണ് വിക്ഷേപണ വാഹനം.
ഇന്ത്യയുടെ നൂതന ഭൌമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -3 വിക്ഷേപിച്ചു. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. വിക്ഷേപണം വിജയകരമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് കാര്‍ട്ടോസാറ്റ് മൂന്നിനെയും 13 നാനോ ഉപഗ്രഹങ്ങളെയും വഹിച്ച് പിഎസ്എല്‍വി -47 റോക്കറ്റ് കുതിച്ചുയര്‍ന്നു . കൃത്യം 17 മിനിറ്റ് 40 സെക്കന്റ് കൊണ്ട് കാര്‍ട്ടോസാറ്റ് 3 നെ ഭ്രമണപഥത്തിലെത്തിച്ചു. . അമേരിക്കയുടെ വാണിജ്യാവശ്യത്തിനുള്ള 13 നാനോ ഉപഗ്രഹങ്ങളെയും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ഭൂമിയില്‍ നിന്നും 509 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലൂടെയാണ് കാര്‍ട്ടോസാറ്റ് -3 ഭൂമിയെ ചുറ്റുക. ഹൈ റസല്യൂഷന്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് മൂന്നിലുള്ളത്. കാലാവസ്ഥാ പഠനം, ഭൂവിനിയോഗം, നഗരാസൂത്രണം , തീരപരിപാലനം എന്നീ മേഖലകളില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന പേടകം പ്രതിരോധ രംഗത്തും മുതല്‍ക്കൂട്ടാകും. 1625 കിലോഗ്രാം ഭാരമുള്ള പേടകത്തിന്റെ ആയുസ് അഞ്ച് വര്‍ഷമാണ്.
Adjust Story Font
16